ജൂലായിൽ ജി.എസ്.ടി വരുമാനം കൂടി
Sunday 01 August 2021 11:09 PM IST
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിനിടയിലും ജൂലായിൽ രാജ്യത്തെ ജി.എസ്.ടി വരുമാനം കൂടി.1,16,393 കോടിയാണ് വരുമാനം. ജൂണിൽ ഒരുലക്ഷം കോടിയ്ക്ക് താഴെ പോയത് ആശങ്കയുയർത്തിയിരുന്നു. കേരളത്തിൽ 1675 കോടിയാണ് ജൂലായിലെ ജി.എസ്.ടി വരുമാനം. കഴിഞ്ഞ വർഷം ഇതേസമയത്ത് കിട്ടിയത് 1318 കോടി. വാർഷിക വർദ്ധനവ് 27 ശതമാനം. കേന്ദ്രത്തിന് കിട്ടിയ ജി.എസ്.ടി സംയോജിത വരുമാനത്തിന്റെ വിഹിതവും നഷ്ടപരിഹാരവും കേരളത്തിന് കിട്ടും.
കേന്ദ്ര ജി.എസ്.ടി 22,197 കോടി, സംസ്ഥാന ജി.എസ്.ടി 28,541 കോടി, സംയോജിത ജി.എസ്.ടി 57,864 കോടി, സെസ് ഇനത്തിൽ 7,790 കോടി ചേർത്താണ് 1,16,393 കോടിയിലെത്തിയത്. 92,843 കോടിയായിരുന്നു ജൂണിൽ രാജ്യത്തെ വരുമാനം. ജൂൺ ഒഴിവാക്കിയാൽ മറ്റ് മാസങ്ങളിൽ ജി.എസ്.ടി ഒരുലക്ഷം കോടിക്ക് മുകളിലാണ്.