ക​ള്ള​ന്റെ​ ​പി​ന്നാ​ലെ​ ​പൊ​ലീ​സ്; ​മോ​ഷ​ണം​ ​കൈ​യോ​ടെ​ ​പൊ​ക്കി

Monday 02 August 2021 3:44 AM IST

പാ​ലാ​:​പ​ഴ​യ​ക​ള്ള​ന്റെ​ ​പു​റ​കെ​ ​പാ​ത്തും​ ​പ​തു​ങ്ങി​യും​ ​കൂ​ടി​യ​ ​എ​സ്.​ഐ​ ​പു​തി​യ​ ​മോ​ഷ​ണം​ ​കൈ​യോ​ടെ​ ​പി​ടി​കൂ​ടി.​ ​ഇ​ന്ന​ലെ​ ​പാ​ലാ​-​തൊ​ടു​പു​ഴ​ ​റൂ​ട്ടി​ൽ​ ​ഞൊ​ണ്ടി​മാ​ക്ക​ൽ​ ​ക​വ​ല​യ്ക്ക് ​സ​മീ​പം​ ​മ​രി​യ​ ​ഗ്രൂ​പ്പി​ന്റെ​ ​അ​ട​ച്ചി​ട്ട​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​വ​ലി​യ​ ​നി​ല​വി​ള​ക്ക് ​മോ​ഷ്ടി​ച്ച​ ​കേ​സി​ൽ​ ​തോ​പ്രാം​കു​ടി​ ​ഞാ​റ​ക്ക​വ​ല​ ​കു​ട​മ​ല​യിൽ
രാ​ഹു​ൽ​ ​ജോ​യി​ ​(31​)​യാ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​യോ​ടെ​ ​പാ​ലാ​ ​എ​സ്.​ഐ​ ​എം.​ഡി​ ​അ​ഭി​ലാ​ഷ് ​പാ​ലാ​ ​ടൗ​ണി​ലൂ​ടെ​ ​പ​ട്രോ​ളി​ങ് ​ന​ട​ത്ത​വേ​ ​രാ​ഹു​ലി​നെ​ ​യാ​ദൃ​ച്ഛി​ക​മാ​യി​ ​ക​ണ്ടു.​ ​മു​ൻ​പ് ​ചി​ല​ ​മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ​ ​പ്ര​തി​യാ​യി​രു​ന്ന​ ​രാ​ഹു​ലി​നെ​ ​തി​ര​ച്ച​റി​ഞ്ഞ​ ​എ​സ്.​ഐ​ ​ഇ​യാ​ളെ​ ​അ​ടു​ത്തു​വി​ളി​ച്ച് ​കാ​ര്യ​ങ്ങ​ൾ​ ​തി​ര​ക്കി.​ ​തൊ​ടു​പു​ഴ​യ്ക്ക് ​പോ​കാ​ൻ​ ​ബ​സ് ​കാ​ത്തു​നി​ൽ​ക്കു​ക​യാ​ണെ​ന്ന് ​ഇ​യാ​ൾ​ ​മ​റു​പ​ടി​ ​പ​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ​എ​സ്.​ഐ​ ​പി​ൻ​വാ​ങ്ങി​യെ​ങ്കി​ലും
മ​റ്റൊ​രി​ട​ത്ത് ​നി​ന്ന് ​രാ​ഹു​ലി​ന്റെ​ ​നീ​ക്ക​ങ്ങ​ൾ​ ​ശ്ര​ദ്ധി​ച്ചു.​ ​ടൗ​ണി​ൽ​ ​നി​ന്ന് ​ഇ​യാ​ൾ​ ​തൊ​ടു​പു​ഴ​ ​റൂ​ട്ടി​ലേ​ക്ക് ​ന​ട​ക്കു​ന്ന​ത് ​ക​ണ്ട​ ​എ​സ്.​ഐ​ ​വി​വ​രം​ ​പാ​ലാ ഇ​ൻ​സ്‌​പെ​ക്ട​ർ​ ​കെ.​പി​ ​തോം​സ​ണെ​ ​അ​റി​യി​ച്ച​ശേ​ഷം​ ​ഇ​യാ​ളെ​ ​പി​ന്തു​ട​ർ​ന്നു.​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​തോം​സ​ണും​ ​പി​ന്നാ​ലെ​യെ​ത്തി.​ ​പി​ന്നീ​ട് ​ഇ​യാ​ളെ റോ​ഡി​ൽ​ ​നി​ന്ന് ​കാ​ണാ​താ​യി.​ ​മു​ക്കാ​ൽ​ ​മ​ണി​ക്കൂ​ർ​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​വ​ലി​യൊ​രു​ ​ചാ​ക്കു​കെ​ട്ടു​മാ​യി​ ​ഞൊ​ണ്ടി​മാ​ക്ക​ൽ​ ​ക​വ​ല​യ്ക്ക് ​സ​മീ​പം​ ​ഇ​യാ​ൾ​ ​ഒ​രു​ ​ഓ​ട്ടോ​യ്ക്ക് കൈ​നീ​ട്ടി.​ ​ഇ​ത് ​ക​ണ്ട​ ​എ​സ്.​ഐ​യും​ ​ഇ​ൻ​സ്‌​പെ​ക്ട​റും​ ​ചേ​ർ​ന്ന് ​ഓ​ട്ടോ​ ​ത​ട​ഞ്ഞ് ​ഇ​യാ​ളെ​ ​പു​റ​ത്തി​റ​ക്കി​ ​ചാ​ക്ക് ​പ​രി​ശോ​ധി​ച്ച​പ്പോ​ൾ​ 30​ ​കി​ലോ​യോ​ളം​ ​തൂ​ക്കം​ ​വ​രു​ന്ന​ ​വ​ലി​യ​ ​നി​ല​വി​ള​ക്ക് ​ക​ണ്ടെ​ത്തി.​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​സ്‌​റ്റേ​റ്റ് ​ബാ​ങ്ക് ​അ​റ്റാ​ച്ച് ​ചെ​യ്ത​തും​ ​നാ​ല് ​വ​ർ​ഷ​മാ​യി​ ​അ​ട​ഞ്ഞ് ​കി​ട​ക്കു​ന്ന​തു​മാ​യ​ ​മ​രി​യ​ ​ഗ്രൂ​പ്പി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​മോ​ഷ്ടി​ച്ച​താ​ണ​ന്ന് ​വ്യ​ക്ത​മാ​യി.​ ​ആ​ക്രി​ക​ച്ച​വ​ട​വു​മാ​യി​ ​അ​ല​ഞ്ഞു​തി​രി​യു​ന്ന​ ​രാ​ഹു​ൽ​ ​പ​ക​ൽ​ ​മാ​ത്ര​മേ​ ​മോ​ഷ്ടി​ക്കാ​റു​ള്ളു​വെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​മ​റ്റെ​ന്തെ​ങ്കി​ലും​ ​മോ​ഷ​ണം​ ​പോ​യി​ട്ടു​ണ്ടോ​യെ​ന്ന് ​ബാ​ങ്ക് ​അ​ധി​കൃ​ത​ർ​ ​എ​ത്തി​യ​ശേ​ഷം​ ​തു​ട​ര​ന്വേ​ഷ​ണം​ ​ന​ട​ത്തു​മെ​ന്ന് ​പാ​ലാ​ ​എ​സ്.​എ​ച്ച്.​ഒ​ ​കെ.​പി​ ​തോം​സ​ൺ​ ​പ​റ​ഞ്ഞു.

Advertisement
Advertisement