പാകിസ്ഥാനിൽ പോളിയോ വാക്സിനേഷൻ സംഘത്തിനെതിരെ ആക്രമണം : 1 മരണം

Monday 02 August 2021 1:50 AM IST

ഇസ്ലാമാബാദ് :പാകിസ്ഥാനിൽ പോളിയോ വാക്സിനേഷൻ സംഘത്തിന് നേരേയുണ്ടായ ആക്രമണത്തിൽ 1 മരണം. വടക്കു പടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവശ്യയിലാണ് സംഭവം. പെഷവാർ ജില്ലയിലെ ദൗദ്സായി പ്രദേശത്ത് ബൈക്കിൽ എത്തിയ അജ്ഞാതരായ അക്രമികൾ സംഘത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസ് കോൺസ്റ്റബിളിന് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു. പൊലീസുകാരൻ പോളിയോ സംഘത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കൃത്യം നടന്നതെന്ന് പോലീസ് പറഞ്ഞു. വാക്സിനേഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരും അവരുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർക്കും നേരേ പാകിസ്ഥാനിൽ ആക്രമണങ്ങൾ പതിവാണ്. പോളിയോ വാക്സിൻ വന്ധ്യതയ്ക്ക് കാരണമാകുമെന്ന് അരോപിച്ചാണ് തീവ്രവാദികൾ പ്രതിരോധ പ്രവർത്തകർക്ക് നേരേ ആക്രമണം അഴിച്ച് വിടുന്നത്.

Advertisement
Advertisement