ഐസിസ് ഭീകരൻ അബു സാദ് അൽ സമീനെ വധിച്ച് ഇറാഖ് സേന

Monday 02 August 2021 1:56 AM IST

എർബിൽ : ഐസിസിന്റെ പ്രമുഖ നേതാക്കളിലൊരാളായ കൊടും ഭീകരൻ അബു സാദ് അൽ സമീനെ വധിച്ച് ഇറാഖ് സേന. ദിയാല പ്രവിശ്യയിൽ വെച്ചാണ് അൽ സമീനെ കൊലപ്പെടുത്തിയതെന്ന് ഇറാഖ് സൈനിക വക്താവ് യെഹിയ റസൂൽ പറഞ്ഞു.

ഇറാഖിൽ നടന്ന ഭൂരിഭാഗം ചാവേർ ആക്രമണങ്ങളുടെയും, സ്‌ഫോടനങ്ങളുടെയും സൂത്രധാരനായിരുന്നു കൊല്ലപ്പെട്ട അബു സാദ് അൽ സമീൻ . ഹാമ്രിൻ തടാകത്തിന് സമീപമുള്ള ദിയാല പ്രവിശ്യയിലെ അബി സർ അൽ ഗഫാരി സെക്ടർ നിവാസിയാണ് അബു സാദ് .

ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പൊതുജനങ്ങൾക്കെതിരെ ആക്രമണങ്ങൾ നടത്തുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ബാഗ്ദാദിനു സമീപം ഈദ് ദിനത്തിൽ നടന്ന ചാവേർ ആക്രമണത്തിൽ 30ലേറെ പേരാണ് കൊല്ലപ്പെട്ടത്.

Advertisement
Advertisement