മുലയൂട്ടൽ വാരാചരണം

Tuesday 03 August 2021 12:00 AM IST

ഇടുക്കി: ലോക മുലയൂട്ടൽ വാരാചരണ പരിപാടിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർക്കായി ബോധവത്ക്കരണ വെബിനാർ നടത്തി. മൂന്നിന് ആരോഗ്യ വകപ്പിലെ ഫീൽഡ് വിഭാഗം ജീവനക്കാർക്കുള്ള പരിശീലനം നടത്തും. നാലിന് മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സുകളും, പ്രശ്‌നോത്തരി മത്സരവും പഞ്ചായത്തുതലത്തിൽ നടത്തും. അഞ്ചിന് ആശ,അംഗൻവാടി പ്രവർത്തകർക്കായി പരിശീലന പരിപാടി . ആറിന് ബ്ലോക്ക് തലത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് പോസ്റ്റർ ഡിസൈൻ മത്സരം .സമാപന ദിനമായ ഏഴിന് ജീവനക്കാർക്കും സന്നദ്ധ പ്രവർത്തകർക്കും ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവർക്കും ഓൺലൈനായി ബോധവത്ക്കരണ സെമിനാർ നടത്തും.

Advertisement
Advertisement