ന്യൂ​ജ​ൻ​ ​ബൈ​ക്കു​ക​ൾ​ ​മോ​ഷ്ടി​ച്ച് വി​ല​സു​ന്ന​ ​സം​ഘം​ ​പി​ടി​യിൽ

Tuesday 03 August 2021 12:00 AM IST

കോ​ഴി​ക്കോ​ട്:​ ​ജി​ല്ല​യു​ടെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​ആ​ഡം​ബ​ര​ ​വാ​ഹ​നം​ ​മോ​ഷ​ണം​ ​ന​ട​ത്തി​ ​വി​ല​സു​ന്ന​ ​സം​ഘ​ത്തെ​ ​ചേ​വാ​യൂ​ർ​ ​പൊ​ലീ​സും​ ​കോ​ഴി​ക്കോ​ട് ​സി​റ്റി​ ​ഡാ​ൻ​സാ​ഫ് ​സ്‌​ക്വാ​ഡും​ ​പി​ടി​കൂ​ടി.​ ​കു​റ്റി​ക്കാ​ട്ടൂ​ർ​ ​ഭൂ​മി​ ​ഇ​ടി​ഞ്ഞ​ ​കു​ഴി​യി​ൽ​ ​സ്വ​ദേ​ശി​ക​ളാ​യ​ ​അ​രു​ൺ​ ​കു​മാ​ർ​(22​)​ ​അ​ജ​യ് ​(22​)​ ​എ​ന്നി​വ​രെ​യാ​ണ് ​പി​ടി​കൂ​ടി​യ​ത്.
അ​ടു​ത്ത​ ​കാ​ല​ത്ത് ​കോ​ഴി​ക്കോ​ട് ​ന​ഗ​ര​ത്തി​ൽ​ ​ബൈ​ക്കു​ക​ൾ​ ​മോ​ഷ​ണം​ ​പോ​വു​ന്ന​ത് ​വ്യാ​പ​ക​മാ​യ​തി​നെ​ ​തു​ട​ർ​ന്ന് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​അ​സി​സ്റ്റ​ന്റ് ​ക​മ്മീ​ഷ​ണ​ർ​ ​കെ.​സു​ദ​ർ​ശ​ൻ​ ​രാ​ത്രി​ ​കാ​ല​ങ്ങ​ളി​ൽ​ ​ക​ർ​ശ​ന​മാ​യ​ ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​യ്ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യി​രു​ന്നു.​ ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഡാ​ൻ​സാ​ഫ് ​സ്‌​ക്വാ​ഡ് ​മു​ൻ​ ​കു​റ്റ​വാ​ളി​ക​ളെ​ ​നി​രീ​ക്ഷി​ച്ച് ​വ​രി​ക​യാ​യി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പു​ല​ർ​ച്ചെ​ ​ചേ​വാ​യൂ​ർ​ ​എ​സ്.​ഐ​ ​ഷാ​ൻ​ ​എ​സ്.​എ​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വെ​ള്ളി​മാ​ട്കു​ന്ന് ​പൂ​ള​ക്ക​ട​വ് ​ഭാ​ഗ​ത്ത് ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തു​മ്പോ​ഴാ​ണ് ​കു​ന്ദ​മം​ഗ​ലം​ ​ഭാ​ഗ​ത്ത് ​നി​ന്ന് ​മ​ലാ​പ്പ​റ​മ്പ് ​ഭാ​ഗ​ത്തേ​ക്ക് ​മോ​ഷ്ടി​ച്ച​ ​ബൈ​ക്കു​മാ​യി​ ​വ​ര​ന്ന​ ​ഇ​വ​രെ​ ​പി​ടി​കൂ​ടി​യ​ത്.
രാ​ത്രി​കാ​ല​ങ്ങ​ളി​ൽ​ ​വീ​ടു​ക​ളി​ലും​ ​മ​റ്റു​ ​പാ​ർ​ക്കിം​ഗ് ​സ്ഥ​ല​ങ്ങ​ളി​ലും​ ​നി​ർ​ത്തി​യി​ടു​ന്ന​ ​വി​ല​ ​കൂ​ടി​യ​ ​ന്യൂ​ജ​ൻ​ ​മോ​ട്ടോ​ർ​ ​ബൈ​ക്കു​ക​ളാ​ണ് ​ഇ​വ​ർ​ ​മോ​ഷ​ണം​ ​ന​ട​ത്തു​ന്ന​ത്.​ ​വാ​ഹ​ന​ത്തി​ന്റെ​ ​ഹാ​ന്റ് ​ലോ​ക്ക് ​ത​ക​ർ​ത്ത് ​വ​യ​ർ​ ​ഷോ​ട്ടാ​ക്കി​യാ​ണ് ​വാ​ഹ​നം​ ​സ്റ്റാ​ർ​ട്ട് ​ചെ​യ്യു​ന്ന​ത്.
ല​ഹ​രി​ ​മ​രു​ന്നു​ക​ൾ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ഇ​വ​ർ​ ​രാ​ത്രി​യി​ൽ​ ​ക​റ​ങ്ങി​ ​ന​ട​ന്ന് ​വാ​ഹ​ന​ങ്ങ​ൾ​ ​മോ​ഷ്ടി​ച്ച് ​ന​ഗ​ര​ത്തി​ൽ​ ​ക​റ​ങ്ങി​ ​ന​ട​ക്കു​ക​യാ​ണ് ​പ​തി​വ്.​ ​വാ​ഹ​ന​ത്തി​ന്റെ​ ​ന​മ്പ​ർ​ ​മാ​റ്റാ​തെ​ ​ദി​വ​സ​ങ്ങ​ളോ​ളം​ ​ഉ​പ​യോ​ഗി​ച്ച് ​ഉ​പേ​ക്ഷി​ക്കു​ക​യും​ ​പി​ന്നീ​ട് ​മ​റ്റൊ​രു​ ​ബൈ​ക്ക് ​മോ​ഷ്ടി​ക്കു​ക​യും​ ​ഉ​പ​യോ​ഗി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​താ​ണ് ​ഇ​വ​രു​ടെ​ ​രീ​തി.
മു​ക്കം,​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ്,​കു​ന്ദ​മം​ഗ​ലം,​ ​ചേ​വാ​യൂ​ർ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​പ​രി​ധി​ക​ളി​ൽ​ ​നി​ന്ന് ​കൂ​ടു​ത​ൽ​ ​വാ​ഹ​ന​ങ്ങ​ൾ​ ​മോ​ഷ്ടി​ച്ചി​ട്ടു​ണ്ടെ​ന്ന് ​ചേ​വാ​യൂ​ർ​ ​പോ​ലീ​സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ച​ന്ദ്ര​മോ​ഹ​ന​ൻ​ ​പ​റ​ഞ്ഞു.
ചേ​വാ​യൂ​ർ​ ​സ്റ്റേ​ഷ​നി​ലെ​ ​സ​ബ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ​ ​അ​ഭി​ജി​ത്ത്,​ ​ര​ഘു​നാ​ഥ്,​ ​സീ​നി​യ​ർ​ ​സി.​പി.​ ​ഒ​ ​സു​മേ​ഷ് ​ന​ന്മ​ണ്ട,​സി.​പി.​ഒ​ ​ശ്രീ​രാ​ഗ്,​ ​ഡാ​ൻ​സാ​ഫ് ​സ്‌​ക്വാ​ഡ് ​അം​ഗ​ങ്ങ​ളാ​യ​ ​എ.​എ​സ്‌.​ഐ.​ ​എം.​സ​ജി,​ ​സീ​നി​യ​ർ​ ​സി.​പി.​ഒ​ ​മാ​രാ​യ​ ​കെ.​അ​ഖി​ലേ​ഷ്,​കെ.​എ​ ​ജോ​മോ​ൻ,​ ​സി.​പി.​ഒ​ ​എം.​ജി​നേ​ഷ് ​എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന​ ​സം​ഘ​മാ​ണ് ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടി​യ​ത്.

Advertisement
Advertisement