വ്യാപാരികൾ പ്രതിഷേധിച്ചു
Tuesday 03 August 2021 1:16 AM IST
കുമരകം : അശാസ്ത്രിയമായ കൊവിഡ് പോസിറ്റീവിറ്റി സംവിധാനം പുന:പരിശോധിക്കണമെന്നും കടകൾ പൂർണ്ണമായും തുറക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുമരകം യൂണിറ്റിന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. പ്രകടനം യൂണിറ്റ് പ്രസിഡന്റ് സി.ജെ. സാബു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി എസ്. രഞ്ജിത്, വൈസ് പ്രസിഡന്റ് പ്രകാശൻ ചൊള്ളന്തറ, സെക്രട്ടറിമാരായ അരുൺപ്രകാശ്, എ.ആർ. സത്യൻ, കമ്മിറ്റീ അംഗങ്ങളായ ഷീബ ഷിബു, കിഷോർ ബാബു,എബ്രഹാം തോമസ്, ട്രഷറർ വി. എൽ. ഫിലിപ്പ് എന്നിവർ പങ്കെടുത്തു.