അമേരിക്കയിൽ ഹെലികോപ്ടർ തകർന്ന് 4 മരണം

Tuesday 03 August 2021 1:35 AM IST

കാലിഫോർണിയ: അമേരിക്കയിൽ ഹെലികോപ്ടർ തകർന്ന് വീണ് 4 പേർ കൊല്ലപ്പെട്ടു. കാലിഫോർണിയയിലെ ക്ലോസാ കൗണ്ടി മേഖലയിൽ, ദേശീയപാത 45ന് സമീപം ഇന്നലെ ഉച്ചയ്ക്ക് പ്രാദേശിക സമയം 1.15നാണ് അപകടം സംഭവിച്ചത്. ഹെലികോപ്ടറിലുണ്ടായിരുന്ന നാലുപേരും സംഭവ സ്ഥലത്തു വച്ചു തന്നെ മരണപ്പെട്ടു. അപകടകാരണം വ്യക്തമാല്ല. മരണപ്പെട്ടവരെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തെ പറ്റി വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

Advertisement
Advertisement