രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കിലും മരണനിരക്കിലും മുന്നിൽ കേരളം; ഇന്ന് ഇന്ത്യയിൽ രോഗബാധിതർ 30,549, മരണം 422

Tuesday 03 August 2021 10:44 AM IST

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കണക്കിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. 30,000 ത്തോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 30,549 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണം 422 ആണ്.

രാജ്യത്തെ 77.4 ശതമാനം രോഗികളും കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തിൽ 13,984, മഹാരാഷ്‌ട്രയിൽ 4869, തമിഴ്‌നാട് 1957, ആന്ധ്രാ പ്രദേശ് 1546, കർണാടക 1285 എന്നിങ്ങനെയാണ് പ്രതിദിന രോഗ കണക്ക്. ഇതിൽ കേരളത്തിൽ നിന്നും മാത്രം 45.78 ശതമാനം രോഗികളുണ്ട്.

കൊവിഡ് മരണനിരക്കിലു ഇന്ന് മുന്നിൽ കേരളമാണ് 118 പേരാണ് രോഗത്തിന് കീഴടങ്ങിയത്. തൊട്ടുപിന്നിലായി മഹാരാഷ്‌ട്ര 90. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,887 പേർ രോഗമുക്തി നേടിയതായാണ് ആരോഗ്യവകുപ്പ് നൽകുന്ന റിപ്പോർട്ടിൽ പറയുന്നത്. ഇതോടെ ആകെ രോഗമുക്ത‌ർ 3.08 കോടിയായി. രോഗമുക്തി നിരക്ക് 97.38 ശതമാനം.

രോഗംബാധിച്ച് ചികിത്സയിലുള‌ളവർ 4,04,958 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 61.09 ലക്ഷം ഡോസ് വാക്‌സിൻ നൽകി. ഇതോടെ ആകെ നൽകിയ വാക്‌സിൻ ഡോസുകൾ 47.85 കോടിയായി.