പേരൻപ് റാമിന്റെ നിവിൻ പോളി ചിത്രത്തിൽ അഞ്ജലി നായിക

Wednesday 04 August 2021 5:20 AM IST

മമ്മൂട്ടി നായകനായ പേരൻപിന് ശേഷം റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിൽ നിവിൻപോളി നായകനാകുന്നു. റാമിന്റെ പേരൻപിലും കട്രത് തമിഴ് എന്ന ചിത്രത്തിലും മിന്നും പ്രകടനം കാഴ്ചവച്ച അഞ്ജലിയാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിലെ നായിക. റിച്ചിക്ക് ശേഷം നിവിൻ പോളി നായകനാകുന്ന തമിഴ് ചിത്രമാണിത്.വി. ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ചിത്രത്തിലെ മറ്റൊരു പ്രധാന താരം സൂര്യയാണ്. യുവൻ ശങ്കർ രാജയുടേതാണ് സംഗീതം.