ജീവിച്ചിരിക്കുന്നതിൽ കുറ്റബോധമെന്ന് ബി​ഗ്ബോസ് താരം യാ​ഷി​ക

Wednesday 04 August 2021 5:23 AM IST

തെന്നിന്ത്യൻ നടിയും ബിഗ് ബോസ് താരവുമായ യാഷിക ആനന്ദും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത് കഴിഞ്ഞ മാസമായിരുന്നു, ഗുരുതര പരിക്ക് സംഭവിച്ച യാഷികയ്ക്കായി പ്രാർത്ഥനയോടെയായിരുന്നു താരത്തിന്റെ ആരാധകർ. ആരാധകർക്കായി അപകടത്തിന് ശേഷം നടി ആദ്യമായി സമൂഹ മാദ്ധ്യമങ്ങളിലൂടെ അപകടത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്. അപകടത്തിൽ നടിയുടെ ഉറ്റ സുഹൃത്ത് മരണപ്പെട്ടിരുന്നു അതിന്റെ ദുഖത്തിലാണും നടിയെന്ന് പറഞ്ഞു. 'ഇപ്പോൾ ഞാൻ കടന്നുപോകുന്ന അവസ്ഥയെ ഏത് തരത്തിൽ പ്രകടിപ്പിക്കണമെന്ന് എനിക്കറിയില്ല. ജീവിച്ചിരിക്കുന്നതിൽ എന്നേക്കും ഇനി എനിക്ക് കുറ്റബോധമായിരിക്കും. ഇത്രയും ദാരുണമായ അപകടത്തിൽ നിന്നും എന്നെ രക്ഷപ്പെടുത്തിയതിന് ദൈവത്തോടെനിക്ക് നന്ദി പറയണോ അതോ പ്രിയപ്പെട്ട കൂട്ടുകാരിയെ എന്നിൽ നിന്നും വേർപെടുത്തിയതിന് ദൈവത്തെ പഴിക്കണണമോ എന്നൊന്നും എനിക്കറിയില്ല.'യാഷികയുടെ വാക്കുകൾ.