മഹേഷ്‌ബാബുവിന്റെ സർക്കാരു വാരി പാതാ അടുത്തവർഷം
Wednesday 04 August 2021 5:28 AM IST
മഹേഷ്‌ബാബുവിന്റെ പുതിയ ചിത്രം 'സർക്കാരുവാരി പാതാ' അടുത്ത വർഷം ജനുവരി 13ന് റിലീസ് ചെയ്യും. സ്‌റ്റൈലിഷ് ലുക്കിലാണ് താരം. ഒരു ആഡംബര ചുവന്ന നിറമുള്ള കാറിൽ നിന്നു മഹേഷ് ബാബു പുറത്തിറങ്ങുന്ന ചിത്രം അണിയറ പ്രവർത്തകർ പുറത്തുവിട്ടു. പരശുറാം പെട്‌ല തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷാണ് നായിക. ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സ് , ജി.എം.ബി എന്റർടെയ്‌മെന്റ്, 14 റീൽസ് പ്ലസ് എന്നിവയുടെ ബാനറിൽ നവീൻ യെർനേനി, വൈ. രവിശങ്കർ, രാം അജന്ത, ഗോപിചന്ദ് അജന്ത എന്നിവർ സംയുക്തമായി ചേർന്ന് നിർമ്മിക്കുന്നു. ആർ - മധി ഛായാഗ്രഹണം നിർവഹിക്കുന്നു. തമൻ എസ്. സംഗീതം നൽകുന്നു.