ഇൻസ്റ്റഗ്രാമിൽ തീ പടർത്തി ബിക്കിനി വേഷത്തിൽ സംയുക്ത മേനോൻ

Wednesday 04 August 2021 5:31 AM IST

അ​ഭി​ന​യ​ത്തി​ലെ​യും​ ​ആ​റ്റി​റ്റ്യൂ​ഡി​ലെ​യും​ ​ബോ​ൾ​ഡ്‌​‌​നെ​സ് ​കൊ​ണ്ട് ​ആ​രാ​ധ​ക​രെ​ ​ഞെ​ട്ടി​ക്കു​ന്ന​വ​രാ​ണ് മ​ല​യാ​ള​ ​സി​നി​മ​ ​യി​ലെ​ ​പു​തി​യ​ ​കാ​ല​ ​നാ​യി​ക​മാ​രി​ൽ​ ​പ​ല​രും.​ ​അ​ക്കൂ​ട്ട​ത്തി​ലൊ​രാ​ളാ​ണ് ​സം​യു​ക്താ​മേ​നോ​നും.
ബി​ക്കി​നി​ ​ധ​രി​ച്ച് ​സം​യു​ക്ത​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ ​ചി​ത്രം​ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ​ ​തീ​പ​ട​ർ​ത്തി​യി​രി​ക്കു​ക​യാ​ണി​പ്പോ​ൾ.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​മാ​ണ് ​സം​യു​ക്ത​ ​ത​ന്റെ​ ​ബി​ക്കി​നി​ ​ചി​ത്ര​ങ്ങ​ൾ​ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ​ ​പ​ങ്കു​വ​ച്ച​ത്.​ ​സ്വി​മ്മിം​ഗ് ​പൂ​ളി​ൽ​ ​ടൂ​ ​പീ​സ് ​ധ​രി​ച്ച് ​നി​ൽക്കുന്ന ​ ​സം​യു​ക്ത​യു​ടെ​ ​ര​ണ്ട് ​ചി​ത്ര​ങ്ങ​ളും​ ​ഇ​തി​ന​കം​ ​നാ​ല് ​ല​ക്ഷ​ത്തോ​ളം​ ​പേ​രാ​ണ് ​ലൈ​ക്ക് ​ചെ​യ്തി​രി​ക്കു​ന്ന​ത്. നല്ല നേരങ്ങളും തവി​ട്ടുനി​റവും നി​ങ്ങളോട് പറയും ജീവി​തം പെർഫെക്ട് ആയി​രി​ക്കി​ല്ല. പക്ഷേ ബി​ക്കി​നി​ക്ക് പെർഫെക്ടാകാൻ സാധി​ക്കുമെന്നാണ് ചി​ത്രം പങ്കുവച്ച് സംയുക്ത കുറി​ച്ചി​രി​ക്കുന്നത്.
ഗാ​യി​ക​ ​സി​താ​ര​ ​കൃ​ഷ്ണ​കു​മാ​ർ,​ ​ര​ഞ്ജി​നി​ ​ജോ​സ്,​ ​അ​ഭി​നേ​ത്രി​ക​ളാ​യ​ ​റി​മ​ ​ക​ല്ലിം​ഗ​ൽ,​ ​ദി​വ്യ​പ്ര​ഭ,​ ​ശി​വ​ദ,​ ​നി​മി​ഷ​ ​സ​ജ​യ​ൻ​ ​തു​ട​ങ്ങി​യ​ ​നി​ര​വ​ധി​ ​പ്ര​മു​ഖ​രും​ ​ചി​ത്രം​ ​ലൈ​ക്ക് ​ചെ​യ്തി​ട്ടു​ണ്ട്.​ ​'​ത്രീ...​" ​യെ​ന്നാ​ണ് ​സെ​ലി​ബ്രി​റ്റി​ക​ളി​ൽ​ ​പ​ല​രും​ ​സം​യു​ക്ത​യു​ടെ​ ​ബി​ക്കി​നി​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​ന​ൽ​കി​യി​രി​ക്കു​ന്ന​ ​ക​മ​ന്റ്.
ടൊ​വി​നോ​ ​തോ​മ​സ് ​നാ​യ​ക​നാ​യ​ ​തീ​വ​ണ്ടി​യു​ടെ​ ​വി​ജ​യ​മാ​ണ്സം​യു​ക്ത​മേ​നോ​നെ​ ​മു​ൻ​നി​ര​ ​നാ​യി​ക​യാ​ക്കി​ ​മാ​റ്റി​യ​ത്.​ ​തു​ട​ർ​ന്ന് ​ടൊ​വി​നോ​യ്ക്കൊ​പ്പം​ ​എ​ട​ക്കാ​ട് ​ബ​റ്റാ​ലി​യ​ൻ,​ ​ക​ൽ​ക്കി​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലും​ ​അ​ഭി​ന​യി​ച്ചു.​ ​ജ​യ​സൂ​ര്യ​ ​നാ​യ​ക​നാ​യ​ ​വെ​ള്ള​ത്തി​ലെ​ ​സം​യു​ക്ത​യു​ടെ​ ​പ്ര​ക​ട​നം​ ​ഏ​റെ​ ​ശ്ര​ദ്ധ​ ​പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു.​ ​ആ​ണും​ ​പെ​ണ്ണും​ ​എ​ന്ന​ ​ആ​ന്തോ​ള​ജി​ ​ചി​ത്ര​ത്തി​ലും​ ​ശ്ര​ദ്ധേ​യ​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​ച്ചു.​ ​വി.​കെ.​ ​പ്ര​കാ​ശ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​നാ​യി​കാ​പ്രാ​ധാ​ന്യ​മു​ള്ള​ ​ചി​ത്ര​മാ​യ​ ​എ​രി​ഡ​യാ​ണ് ​ഇ​നി​ ​റി​ലീ​സാ​കാ​നു​ള്ള​ത്.​ ​ഗാ​ലി​പാ​ട്ട​ ​-2​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ക​ന്ന​ഡ​യി​ലും​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ക്കു​ക​യാ​ണ് ​താ​രം.