കൗൺസലിംഗ് ക്ലാസ് നടത്തി

Wednesday 04 August 2021 12:00 AM IST

പനമറ്റം: വെളിയന്നൂർ ദേശാഭിമാനി വായനശാലയുടെയും ബാലവേദിയുടെയും ആഭിമുഖ്യത്തിൽ കൗൺസലിംഗ് ക്ലാസ് നടത്തി.വിദ്യാർത്ഥികളിലെ മൊബൈൽ ദുരുപയോഗവും മാനസിക പ്രശ്‌നങ്ങളും എന്ന വിഷയത്തിലാണ് ക്ലാസ് നടന്നത്. കേന്ദ്ര-സംസ്ഥാന അദ്ധ്യാപക അവാർഡുകൾ നേടിയ ആൻസമ്മ തോമസ് ക്ലാസ് നയിച്ചു. വായനശാല പ്രസിഡന്റ് കെ. എൻ. രാധാകൃഷ്ണ പിള്ള, സെക്രട്ടറി പി. എസ് .രാജീവ്, ബാലവേദി പ്രസിഡന്റ് കൃഷ്ണാ ജയരാജ്, സെക്രട്ടറി കീർത്തന മനോജ്, യുവതാ പ്രസിഡന്റ് സച്ചിൻ ബാബു, സെക്രട്ടറി സബിർ മുഹമ്മദ്, വിശാൽ എ. നായർ, പി .എ. ശരത്, എം .കശ്യപ്, അനഘ രാജ്, ഐശ്വര്യ പ്രസാദ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement