സ്‌പെഷ്യൽ സർവീസ് വെട്ടിച്ചുരുക്കി

Wednesday 04 August 2021 12:00 AM IST

പൊൻകുന്നം: കെ.എസ്.ആർ.ടി.സി പൊൻകുന്നം ഡിപ്പോയിൽ നിന്ന് ആരോഗ്യ പ്രവർത്തകർക്കായി നടത്തിയിരുന്ന ബസ് സർവീസ് വെട്ടിച്ചുരുക്കി. സർവീസ് ശനി, ഞായർ ദിവസങ്ങളിൽ മാത്രമായി . കൊവിഡ് കാലത്ത് ആരംഭിച്ച ഈ സർവീസ് രാവിലെ 5.15 ന് പൊൻകുന്നത്തു നിന്നും ആരംഭിച്ച് മുണ്ടക്കയം വഴി കോട്ടയം മെഡിക്കൽ കോളേജിലേക്കായിരുന്നു. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, പാമ്പാടി താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി, മെഡിക്കൽ കോളേജ് തുടങ്ങിയവ അടക്കമുള്ള ആശുപതികളിലെ ആരോഗ്യ പ്രവർത്തകർക്ക് ആശ്വാസമായിരുന്നു ഈ സർവീസ്. സ്വകാര്യ ബസുകൾ ഓടാൻ തുടങ്ങിയതോടെ വരുമാനത്തിലുണ്ടായ കുറവാണ് സർവീസ് ചുരുക്കാൻ കാരണമെന്നാണറിയുന്നത്.

Advertisement
Advertisement