യു​വാ​വി​ന്റെ​ ​കൊ​ല​പാ​ത​കം​:​ ​സു​ഹൃ​ത്തി​ന്റെ​ ​ ഭാ​ര്യ​ ​ഉ​ൾ​പ്പെ​ടെ​ ​ര​ണ്ടു​ ​പേ​ർ​ ​അ​റ​സ്റ്റിൽ

Wednesday 04 August 2021 12:00 AM IST

പ​ള്ളു​രു​ത്തി​:​ ​കു​മ്പ​ള​ങ്ങി​ ​പ​ഴ​ങ്ങാ​ട്ടു​പ​ടി​ക്ക​ൽ​ ​ലാ​സ​ർ​ ​ആ​ന്റ​ണി​യു​ടെ​ ​(39​)​ ​അ​ഴു​കി​യ​ ​ജ​ഡം​ ​പാ​ട​വ​ര​മ്പി​ൽ​ ​ക​ണ്ടെ​ത്തി​യ​ ​സം​ഭ​വ​ത്തി​ൽ​ ​സ്ത്രീ​യു​ൾ​പ്പെ​ടെ​ ​ര​ണ്ടു​ ​പേ​രെ​ ​പ​ള്ളു​രു​ത്തി​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​കു​മ്പ​ള​ങ്ങി​ ​പു​ത്ത​ങ്ക​രി​ ​വീ​ട്ടി​ൽ​ ​സെ​ൽ​വ​ൻ​ ​(53​),​ ​ത​റേ​പ​റ​മ്പി​ൽ​ ​ബി​ജു​വി​ന്റെ​ ​ഭാ​ര്യ​ ​മാ​ളു​ ​എ​ന്ന​ ​രാ​ഖി​ ​(22​)​ ​എ​ന്നി​വ​രാ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.
ക​ഴി​ഞ്ഞ​ ​മാ​സം​ 31​ന് ​ലാ​സ​റി​ന്റെ​ ​മൃ​ത​ദേ​ഹം​ ​സു​ഹൃ​ത്താ​യ​ ​ബി​ജു​വി​ന്റെ​ ​വീ​ടി​ന​ടു​ത്തു​ള്ള​ ​പാ​ട​വ​ര​മ്പി​ൽ​ ​ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​ ​ലാ​സ​റും​ ​സ​ഹോ​ദ​ര​നും​ ​ചേ​ർ​ന്ന് ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​ൻ​പ് ​ബി​ജു​വി​ന്റെ​ ​കൈ​ ​ത​ല്ലി​ ​ഒ​ടി​ക്കു​ക​യും​ ​മ​ർ​ദ്ദി​ക്കു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​ഇ​തി​ന്റെ​ ​വൈ​രാ​ഗ്യ​മാ​ണ് ​കൊ​ല​യി​ൽ​ ​ക​ലാ​ശി​ച്ച​തെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ​ ​ഒ​ൻ​പ​തി​ന് ​വ​ഴ​ക്ക് ​പ​റ​ഞ്ഞു​ ​തീ​ർ​ക്കാ​നെ​ന്നു​ ​പ​റ​ഞ്ഞ് ​ലാ​സ​റി​നെ​ ​ബി​ജു​ ​വീ​ട്ടി​ലേ​ക്ക് ​വി​ളി​ച്ച് ​വ​രു​ത്തി.​ ​അ​വി​ടെ​യി​രു​ന്ന് ​മ​റ്റു​ ​ചി​ല​ ​സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം​ ​ഇ​രു​വ​രും​ ​മ​ദ്യ​പി​ച്ചു.​ ​തു​ട​ർ​ന്ന് ​ബി​ജു​വും​ ​ര​ണ്ട് ​സു​ഹൃ​ത്തു​ക്ക​ളും​ ​ചേ​ർ​ന്ന് ​ലാ​സ​റി​നെ​ ​മ​ർ​ദ്ദി​ക്കു​ക​യും​ ​ത​ല​ ​ഭി​ത്തി​യി​ൽ​ ​ഇ​ടി​ച്ചും​ ​നെ​ഞ്ചി​ൽ​ ​ച​വി​ട്ടി​യും​ ​കൊ​ല​പ്പെ​ടു​ത്തു​ക​യും​ ​ചെ​യ്തു.​ ​മൃ​ത​ദേ​ഹം​ ​ബി​ജു​വി​ന്റെ​ ​വീ​ടി​നോ​ട് ​ചേ​ർ​ന്നു​ള്ള​ ​പാ​ട​വ​ര​മ്പ​ത്ത് ​കു​ഴി​ച്ചു​മൂ​ടി.​ ​ശ​ക്ത​മാ​യ​ ​മ​ഴ​ ​പെ​യ്ത​തോ​ടെ​യാ​ണ് ​മൃ​ത​ദേ​ഹം​ ​പൊ​ങ്ങി​യ​ത്.​ ​ലാ​സ​റി​നെ​ ​ഉ​പ​ദ്ര​വി​ച്ച​തി​നും​ ​മൃ​ത​ദേ​ഹം​ ​മ​റ​വ് ​ചെ​യ്യു​ന്ന​തി​ൽ​ ​പ്ര​തി​ക​ൾ​ക്ക് ​സ​ഹാ​യം​ ​ഒ​രു​ക്കി​യ​തി​നു​മാ​ണ് ​രാ​ഖി​യെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​ക​ളെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ ​മ​റ്റു​ ​പ്ര​തി​ക​ളെ​ ​ഉ​ട​ൻ​ ​അ​റ​സ്റ്റ് ​ചെ​യ്യു​മെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.

Advertisement
Advertisement