വഴിവിളക്കുകൾ കത്താത്തതിനെതിരെ കൗൺസിലർമാരുടെ പന്തം കൊളുത്തി പ്രതിഷേധം

Tuesday 03 August 2021 11:28 PM IST


വടക്കാഞ്ചേരി: നഗരസഭയിലെ 41 ഡിവിഷനുകളിലും വഴിവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് നഗരസഭയ്ക്ക് മുന്നിൽ പ്രതിപക്ഷ കൗൺസിലർമാർ പന്തം കൊളുത്തി പ്രതിഷേധിച്ചു. നഗരസഭ കൊട്ടിഘോഷിച്ച് നടപ്പാക്കിയ നിലാവ് പദ്ധതിയും പാതിവഴിയിലാണെന്നാരോപിച്ച് സംഘടിപ്പിച്ച സമരം പ്രതിപക്ഷ നേതാവ് കെ.അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എ ആസാദ് അദ്ധ്യക്ഷനായി. കൗൺസിലർമാരായ കെ.ടി ജോയ്, വൈശാഖ്, നാരായണസ്വാമി, ബുഷറ റഷീദ്, സന്ധ്യ കൊടക്കാടത്ത്, ഗോപാലകൃഷ്ണൻ, അഡ്വ.ശ്രീദേവി എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement