എം.സി ആഗസ്തി സ്മാരക അവാർഡ് ഫാ.വർഗീസ് പാത്താടന്

Tuesday 03 August 2021 11:33 PM IST
ഫാ.വർഗീസ് പാത്താടൻ

ചാലക്കുടി: മലയോര മേഖലയിലെ കർഷക നേതാവും പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന എം.സി ആഗസ്തി മേറേലിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ അവാർഡിന് സെന്റ് ജെയിംസ് ആശുപത്രി ഡയറക്ടർ ഫാ.വർഗീസ് പാത്താടൻ അർഹനായി. 10001 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. സാമൂഹിക, സാംസ്‌ക്കാരിക മേഖലകളിലെ പ്രവർത്തനം, ദുരന്തമേഖലകളിൽ കാരുണ്യ പ്രവർത്തനങ്ങളിലൂടെ പാവപ്പെട്ടവന് കൈത്താങ്ങാകൽ എന്നിവ പരിഗണിച്ചാണ് അവാർഡിന് പരിഗണിച്ചത്. ലോക്ക് ഡൗൺ ഒഴിവായാൽ എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാർ എം.പി അവാർഡ് സമ്മാനിക്കുമെന്ന് ് ജില്ലാ പ്രസിഡന്റ് യൂജിൻ മേറേലി അറിയിച്ചു.

ഫാ.വർഗീസ് പാത്താടൻ.

Advertisement
Advertisement