മെട്രോയിൽ പ്രതിഷേധ യാത്ര: യു.ഡി.എഫ് നേതാക്കളെ കുറ്റവിമുക്തരാക്കി
Wednesday 04 August 2021 12:40 AM IST
കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ജനകീയ മെട്രോ യാത്ര നടത്തിയ കേസിൽ യു.ഡി.എഫ് നേതാക്കൾ ഉൾപ്പെടെ 30 പേരെ ജനപ്രതിനിധികൾക്കെതിരായ കേസുകൾ വിചാരണ ചെയ്യുന്ന എറണാകുളം അഡി. സി.ജെ.എം കോടതി കുറ്റവിമുക്തരാക്കി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, ആര്യാടൻ മുഹമ്മദ്, എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ തുടങ്ങിയവരെയാണ് കുറ്റവിമുക്തരാക്കിയത്.