ഓണക്കൃഷി വിളവെടുപ്പിന് തുടക്കമായി

Wednesday 04 August 2021 1:45 AM IST

പാലോട് :നന്ദിയോട് പഞ്ചായത്തിലെ ഓണ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ നിർവഹിച്ചു.വെണ്ടയും,വെള്ളരിയും,പയറും,പാവലും, വിവിധയിനം കിഴങ്ങുവർഗങ്ങളും ജൈവ കൃഷിയിലൂടെ ഓണ വിപണി ലക്ഷ്യമിട്ട് പാകമായി നിൽക്കുകയാണ്.നന്ദിയോട് ആലംപാറ ആനക്കുഴി സ്വദേശി ചന്ദ്രൻ ഒരുക്കിയ ഒരേക്കർ പച്ചക്കറിത്തോട്ടത്തിലെ പടവല വിളവെടുപ്പോടെയാണ് ഓണക്കാല പച്ചക്കറി വിപണി ഉണർന്നത്.വൈസ് പ്രസിഡന്റ് പി.എസ്.ബാജിലാൽ, വാർഡ് മെമ്പർമാരായ നന്ദിയോട് രാജേഷ്,അരുൺ എസ്.ബി,നന്ദിയോട് കൃഷി ഓഫീസർ അതിഭ.പി.ബി,ഗ്രാമാമൃതം കർഷക കൂട്ടായ്മ കോർഡിനേറ്റർ ശ്രീജിത്ത് ബി.എസ്. എന്നിവർ പങ്കെടുത്തു.

Advertisement
Advertisement