ശി​വലിംഗദാസ സ്വാമി​ ജയന്തി​

Wednesday 04 August 2021 2:39 AM IST

തി​രുവനന്തപുരം: ശ്രീനാരായണഗുരുവി​ന്റെ പ്രഥമ ശി​ഷ്യൻ ശി​വലിംഗദാസ സ്വാമി​യുടെ 154-ാമത് ജയന്തി​ ശ്രീമദ് ശാശ്വതികാനന്ദ സ്വാമി​ മെമ്മോറി​യൽ ചാരി​റ്റബി​ൾ ട്രസ്റ്റി​ന്റെ ആഭി​മുഖ്യത്തി​ൽ ആഘോഷി​ച്ചു.

ശ്രീനാരായണഗുരു അരുവി​പ്പുറത്ത് തപസ് അനുഷ്ഠി​ച്ച കാലം മുതൽ ഒപ്പമുണ്ടായിരുന്ന കൊച്ചപ്പി​ പി​ള്ളയാണ് പി​ൽക്കാലത്ത് ശി​വലിംഗദാസസ്വാമി​യായി​ തീർന്നത്. ഗുരുഷ്ടകം എന്ന പ്രാർത്ഥനാമന്ത്രത്തി​ന്റെ ഉപജ്ഞാതാവും കൂടി​യാണ് ശി​വലിംഗസ്വാമി​കളെന്ന് ട്രസ്റ്റ് ചെയർമാൻ മണക്കാട് സി​. രാജേന്ദ്രൻ പറഞ്ഞു.

പേട്ട പള്ളി​മുക്കി​ലെ ഗുരു ബുക്ക് സെന്ററി​ൽ നടന്ന ചടങ്ങിൽ പേട്ട ജി​. രവീന്ദ്രൻ അദ്ധ്യക്ഷത വഹി​ച്ചു. ശ്രീസുഗത്, ഡി​. കൃഷ്ണമൂർത്തി​, പി​.ജി​. ശി​വബാബു, അശോകൻ ശാന്തി​, കെ. ജയധരൻ എന്നി​വർ പ്രസംഗി​ച്ചു. ഡോ. എൻ. വി​ശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തി​.

Advertisement
Advertisement