മാനസയുടെ കൊലപാതകം; അന്വേഷണ സംഘം ബീഹാറിൽ എത്തി
Wednesday 04 August 2021 8:57 AM IST
പാറ്റ്‌ന: ബി ഡി എസ് വിദ്യാർത്ഥിനി മാനസ കൊല്ലപ്പെട്ട കേസിൽ അന്വേഷണസംഘം ബീഹാറിലെത്തി. യുവതിയെ കൊല്ലാൻ രഗിൽ ഉപയോഗിച്ച തോക്കിന്റെ ഉറവിടം കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. രഗിലിന്റെ സുഹൃത്തും അന്വേഷണ സംഘത്തിനൊപ്പമുണ്ട്.
തന്റെ കീഴിൽ ജോലി ചെയ്തിരുന്ന സുഹൃത്തായ അന്യസംസ്ഥാന തൊഴിലാളിയിൽ നിന്നാണ് തോക്ക് ബീഹാറിൽ നിന്ന് ലഭിക്കുമെന്ന വിവരം രഗിലിന് കിട്ടിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ബീഹാറിലെത്തി തോക്ക് വാങ്ങുകയായിരുന്നു.
കാർ വിറ്റ പണമുപയോഗിച്ചാണ് രഗിൽ തോക്ക് വാങ്ങിയത്. തുടർന്ന് മാനസ താമസിച്ചിരുന്ന വാടക വീട്ടിലെത്തി കൊലപ്പെടുത്തുകയായിരുന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാളും സ്വയം വെടിവച്ച് മരിച്ചിരുന്നു.