2021ൽ പഠിച്ചിറങ്ങിയവർ അപേക്ഷിക്കരുത്, എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പരസ്യം വിവാദത്തിൽ

Wednesday 04 August 2021 4:48 PM IST

ചെന്നൈ: ബിരുദധാരികളെ ക്ഷണിച്ചുകൊണ്ടുള്ള എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പരസ്യം വിവാദത്തിൽ. 2021ൽ പഠിച്ചിറങ്ങിയവർ അപേക്ഷിക്കേണ്ടതില്ലെന്ന് അച്ചടിച്ചുകൊണ്ട് പുറത്തിറങ്ങിയ പരസ്യമാണ് വിവാദമായിരിക്കുന്നത്.

തമിഴ്നാട്ടിലെ മധുരൈയിലെ എച്ച്ഡിഎഫ്‌സി ബാങ്കിന്റേതായാണ് പത്രത്തിൽ പരസ്യം നൽകിയിരിക്കുന്നത്.എന്നാൽ പരസ്യം വിവാദമായതോടെ വിശദീകരണവുമായി ബാങ്ക് രംഗത്തെത്തി. ടൈപ്പ് ചെയ്തതിൽ പിശക് പറ്റിയതാണെന്നും തിരുത്തിയെന്നുമാണ് ബാങ്കിന്റെ സീനിയർ മാനേജർ ടൈംസ് ഒഫ് ഇന്ത്യയോട് പ്രതികരിച്ചത്.

2021 ൽ പഠിച്ചിറങ്ങിയവർ അപേക്ഷിക്കേണ്ടതില്ല എന്നത് മാറ്റി 2021 ൽ പഠിച്ചിറങ്ങിയവർക്കും അപേക്ഷിക്കാം എന്ന് തിരുത്തി പരസ്യം ചൊവ്വാഴ്ച പുറത്തിറക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച നടന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ 200 ഓളം പേർ പങ്കെടുത്തുവെന്നും അതിൽ 20201 ൽ പഠിച്ചിറങ്ങിയവരും ഉണ്ടായിരുന്നുവെന്നും ഓഫീസർ വ്യക്തമാക്കി.