നായാട്ട് തെലുങ്കിലേക്ക്

Thursday 05 August 2021 6:02 AM IST

കുഞ്ചാക്കോ ബോബനെയും ജോജു ജോർജിനെയും നിമിഷ സജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് തെലുങ്കിലേക്ക്. ചിത്രത്തിന്റെ റീമേക്ക് റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത് തെലുങ്കിലെ മുൻനിര നിർമ്മാതാവും യുവ സൂപ്പർ താരമായ അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദാണ്. അദ്ദേഹത്തിന്റെ ഗീതാ ആർട്സ്. നായാട്ടിന്റെ തെലുങ്ക് റീമേക്ക് റൈറ്റ് സ്വന്തമാക്കിയ വിവരം മാർട്ടിൻ പ്രക്കാട്ടും സ്ഥിരീകരിച്ചിട്ടുണ്ട്.

ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും പി.എം. ശശിധരനും ചേർന്നാണ് നായാട്ട് നിർമ്മിച്ചത്. ഇതേ ബാനർ നിർമ്മിച്ച് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിനും തെലുങ്ക് റീമേക്ക് ഒരുങ്ങുകയാണ്.

അതേസമയം ആഹോ എന്ന തെലുങ്ക് ഡിജിറ്റൽ സ്ട്രീമിംഗ് ആപ്പിലൂടെ ഒട്ടേറെ മലയാള സിനിമകളുടെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് റിലീസ് ചെയ്തിരുന്നു.

Advertisement
Advertisement