അയോദ്ധ്യയിലെ രാമക്ഷേത്രം 2023ൽ ഭക്തർക്കായി തുറന്നു നൽകും,​ ​ 2025ൽ ക്ഷേത്രനിർമ്മാണം പൂർത്തിയാകുമെന്ന് പ്രതീക്ഷ

Wednesday 04 August 2021 9:48 PM IST

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രം 2023 ഡിസംബറിൽ ഭക്തജനങ്ങള്‍ക്കായി തുറന്നുനല്‍കുമെന്ന് റിപ്പോര്‍ട്ട്. ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിര്‍മാണം 2023 ആകുമ്പോഴേക്കും പൂർത്തിയാകും. ക്ഷേത്ര നിര്‍മാണം 2025 ആകുന്നതോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ..

അതേസമയം .ക്ഷേത്രനിര്‍മ്മാണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂമി പൂജ നടത്തിയിട്ട് നാളെ ഒരുവർഷമാകും. 110 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ക്ഷേത്ര സമുച്ചയത്തിന് 1000 കോടി രൂപയാണ് നിര്‍മാണ ചെലവ്. താഴത്തെ നിലയിലെ അഞ്ചുമണ്ഡപങ്ങളുടെയും ശ്രീകോവിലിന്റെയും നിര്‍മാണം 2023 അവസാനത്തോടെ പൂര്‍ത്തിയാകും. ഒന്നാംനിലയുടെ ശിലാസ്ഥാപനവും പൂര്‍ത്തിയാകും. തുടര്‍ന്ന് പുതിയ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിക്കും.

Advertisement
Advertisement