കൊവിഡ് മരണ കണക്കിൽ തൃശൂർ രണ്ടാമത്

Wednesday 04 August 2021 10:24 PM IST

  • ഏറ്റവും കൂടുതൽ മരണം തിരുവനന്തപുരത്ത് 3267
  • കുറവ് ഇടുക്കി198
  • കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത് 1209 പേർ

തൃശൂർ: സംസ്ഥാനത്തെ കൊവിഡ് മരണ നിരക്കിൽ തൃശൂർ രണ്ടാമത്. ജില്ലയിൽ കൊവിഡ് റിപ്പോർട്ട് ചെയ്ത് ആഗസ്റ്റ് രണ്ട് വരെയുള്ള കണക്ക് പ്രകാരം 1814 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് കൊവിഡ് പോർട്ടറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 3267 പേർ മരിച്ച തിരുവനന്തപുരമാണ് മുന്നിൽ. 1734 പേർ മരിച്ച കോഴിക്കോടും 1716 പേർ മരിച്ച ഏറണാകുളവുമാണ് മൂന്നും നാലും സ്ഥാനത്ത്.

മരണ സംഖ്യയുടെ ശതമാന കണക്കിൽ ജില്ല നാലാം സ്ഥാനത്താണ്. 0.98 ശതമാനമുള്ള തിരുവനന്തപുരം തന്നെയാണ് മുന്നിൽ. പാലക്കാട്(0.6%), കണ്ണൂർ (0.57%), തൃശൂർ (0.55%) എന്നിങ്ങനെയാണ്. അതേ സമയം ആയിരത്തോളം മരണങ്ങൾ ഇപ്പോഴും ഒരു പട്ടകയിലും ഉൾപ്പെടാതെ കിടക്കുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. ഇവരുടെയെല്ലാം സംസ്‌കാര ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് നൽകിയിരിക്കുന്നത്. അതാത് ആശുപത്രികളിലേക്കും മറ്റും സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത് ഇവരെല്ലാം മരിച്ചത് കൊവിഡ് ബാധിച്ചെന്നാണ്.

ജില്ലയിൽ ഇതുവരെ മരണം റിപ്പോർട്ട് ചെയ്തതിൽ 1200 ലേറെ മരണവും കഴിഞ്ഞ മേയ്, ജൂൺ, ജൂലായ് മാസങ്ങളിലായിരുന്നു. ഈ മാസങ്ങളിൽ രോഗികളുടെ എണ്ണവും കുടുതലായിരുന്നു. കഴിഞ്ഞ 18 മാസത്തിനുള്ളിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തതും മേയ് മാസത്തിലാണ്. സർക്കാർ കണക്ക് അനുസരിച്ച് 454 പേരാണ് മരിച്ചത്. ആ മാസം ആയിരത്തിലേറെ മരണം സംഭവിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. പ്രതിദിന രോഗികളുടെ എണ്ണത്തിലും വലിയ വർദ്ധനവാണ് ജില്ലയിൽ ഉള്ളത്. മേയ് മാസത്തിൽ ഒരു ലക്ഷത്തോളം പേർക്ക് രോഗം ബാധിച്ചപ്പോൾ ജൂലായ് മാസത്തിൽ 53,518 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ജില്ലയിൽ കൂടുതൽ മരണം റിപ്പോർട്ട് ചെയ്ത മാസങ്ങൾ

2021 മേയ്- 454
ജൂൺ- 357
ജൂലായ് - 398

ജില്ല തിരിച്ചുള്ള മരണ സംഖ്യ

കാസർകോഡ്- 349
കണ്ണൂർ-1083
വയനാട്- 289
കോഴിക്കോട്-1734
മലപ്പുറം-1374
പാലക്കാട്-1513
തൃശൂർ-1814
ഏറണാകുളം- 1716
ഇടുക്കി-198
കോട്ടയം- 707
ആലപ്പുഴ-1118
കൊല്ലം-1272
പത്തനംതിട്ട-526
തിരുവനന്തപുരം - 3267

Advertisement
Advertisement