അഖിലലോക ആദിവാസി ദിനാഘോഷം

Thursday 05 August 2021 12:51 AM IST

വിതുര:ആദിവാസി മഹാസഭ സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധകേന്ദ്രങ്ങളിൽ 9ന് വൈകിട്ട് 6ന് അഖിലലോക ആദിവാസിദിനാഘോഷം സംഘടിപ്പിക്കും.തിരുവനന്തപുരത്ത് നടക്കുന്ന ദിനാഘോഷപരിപാടി പത്മശ്രീ ലക്ഷ്മിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യും.ആദിവാസിമഹാസഭ സംസ്ഥാന പ്രസിഡന്റ് മോഹനൻ ത്രിവേണി അദ്ധ്യക്ഷതവഹിക്കും.നെടുമങ്ങാട്ട് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കുട്ടപ്പൻകാണിയും,വിതുര കലുങ്ക് ജംഗ്ഷനിൽ ഉൗര് മൂപ്പൻ കെ.മല്ലൻകാണിയും,പാലോട്ട് എ.എം.എസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എസ്.ശാന്തകുമാറും ദിനാഘോഷം ഉദ്ഘാടനം ചെയ്യും.