ഭാരത മെഡൽ ശ്രീ: ശ്രീജേഷ് മിന്നി, ഒളിമ്പിക് ഹോക്കിയിൽ വെങ്കലം

Thursday 05 August 2021 11:22 PM IST

ഗുസ്തിയിൽ രവികുമാറിന് വെള്ളി

ടോക്യോ : ഒളിമ്പിക് മെഡൽ വേട്ടയിൽ ഇന്ത്യ മിന്നിയ ഇന്നലെ വെള്ളിത്തിളക്കവുമായി ഗുസ്തിതാരം രവികുമാറും മലയാളി സൂപ്പർ ഗോളി ശ്രീജേഷിന്റെ അത്യുഗ്രൻ പ്രകടനത്തിൽ വെങ്കലമണിഞ്ഞ് പുരുഷ ഹോക്കി ടീമും. 41 വർഷത്തിന് ശേഷമാണ് ഹോക്കിയിൽ ഇന്ത്യ ഒളിമ്പിക് മെഡൽ നേടുന്നത്.

ഫ്രീസ്റ്റൈൽ ഗുസ്തി 57 കിലോഗ്രാം വിഭാഗം ഫൈനലിൽ കാലിടറിയതോടെയാണ് രവികുമാറിന് വെള്ളിയിൽ തൃപ്തനാകേണ്ടിവന്നത്. ലൂസേഴ്സ് ഫൈനലിൽ കരുത്തരായ ജർമ്മനിയെ 5-4ന് അട്ടിമറിച്ചാണ് ശ്രീജേഷും സംഘവും വെങ്കലം നേടിയത്. ഇതോടെ ടോക്യോ ഒളിമ്പിക്സിലെ ഇന്ത്യയുടെ മെഡലുകളുടെ എണ്ണം രണ്ട് വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെ അഞ്ചായി ഉയർന്നു.

കളി തീരാൻ ആറു സെക്കൻഡുകൾ മാത്രം ശേഷിക്കേ എതിരാളികളുടെ ഒരു പെനാൽറ്റി കോർണർ തട്ടിത്തെറിപ്പിച്ച ശ്രീജേഷിന്റെ അവിസ്മരണീയ പ്രകടനമാണ് ഇന്ത്യൻ ഹോക്കിയുടെ തന്നെ ഉയിർപ്പിന് വഴിതെളിച്ച ചരിത്രവിജയത്തിന് വഴിയൊരുക്കിയത്. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തിൽ നിരവധി നിർണായക സേവുകളാണ് ശ്രീജേഷ് നടത്തിയത്.

വനിതാ ഹോക്കി ലൂസേഴ്സ് ഫൈനലിൽ വെങ്കലം തേടി ഇന്ത്യൻ വനിതകൾ ഇന്ന് ബ്രിട്ടനെ നേരി‌ടും.രാവിലെ ഏഴു മുതലാണ് മത്സരം.

കഴിഞ്ഞ ദിവസം സെമിഫൈനലിൽ മിന്നുന്ന വിജയം നേടി ഇന്നലെ ഫൈനലിനിറങ്ങിയ രവികുമാറിനെ റഷ്യക്കാരൻ സാവുർ ഉഗ്വേവ് 7-4ന് തോൽപ്പിക്കുകയായിരുന്നു. തൊട്ടുപിന്നാലെ, വെങ്കല മെഡലിനായുള്ള മത്സരത്തിനിറങ്ങിയ ദീപക് പൂനിയയും തോറ്റു. വനിതാവിഭാഗത്തിൽ ഏറെ പ്രതീക്ഷ പുലർത്തിയിരുന്ന വിനേഷ് ഫോഗാട്ടിന്റെ ക്വാർട്ടർ ഫൈനൽ തോൽവിയും ഗോദയിൽ നിന്നുള്ള തിരിച്ചടിയായി.

  • ഗുസ്തിയിൽ ഒളിമ്പിക് വെള്ളി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് രവികുമാർ. 2012ൽ സുശീൽ കുമാർ വെള്ളി നേടിയിരുന്നു
  • തു‌ടർച്ചയായ നാലാം ഒളിമ്പിക്സിലാണ് ഇന്ത്യ ഗുസ്തിയിൽ മെഡൽ നേടുന്നത്. കെ.ഡി. ജാദവ് (1952), സുശീൽ കുമാർ (2008, 2012), യോഗേശ്വർ ദത്ത് (2012),സാക്ഷി മാലിക്ക് (2016) എന്നിവരാണ് ഇതുവരെ ഗുസ്തിയിൽ മെഡൽ നേടിയ ഇന്ത്യക്കാർ
  • ഒളിമ്പിക്സിൽ വ്യക്തിഗത വെള്ളിമെഡൽ നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് രവികുമാർ. രാജ്യവർദ്ധൻ സിംഗ് റാത്തോഡ് (2004), സുശീൽകുമാർ, വിജയ്‌കുമാർ (2012), പി.വി. സിന്ധു (2016), മീരാഭായ് ചാനു (2021) എന്നിവരാണ് ഇതിനുമുമ്പ് ഈ നേട്ടത്തിലെത്തിയവർ.

ഹോക്കിയിലെ ഉയിർപ്പ്

1980 മോസ്‌കോ ഒളിമ്പിക്‌സിൽ സ്വർണം നേടിയശേഷം ഇതാദ്യമായാണ് ഇന്ത്യ ഹോക്കിയിൽ ഒരു മെഡൽ നേടുന്നത്. ഒളിമ്പിക്‌സ് ഹോക്കിയുടെ ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്. എട്ട് തവണ സ്വർണവും ഒരു വെള്ളിയും ഇന്ത്യ നേടിയിട്ടുണ്ട്. ഹോക്കിയിൽ ഏറ്റവും കൂടുതൽ ഒളിമ്പിക് സ്വർണം നേടിയ ടീമും ഇന്ത്യ തന്നെയാണ്.ആകെ 12ഒളിമ്പിക് മെഡലുകളാണ് ഇന്ത്യ ഹോക്കിയിൽ കൊയ്തത്.

രണ്ടാമത്തെ മലയാളി

ഒളിമ്പിക് മെഡലിൽ മുത്തമിടുന്ന രണ്ടാമത്തെ മലയാളിയാണ് ശ്രീജേഷ്. 1972ലെ മ്യൂണിക്ക് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ഹോക്കി ടീമിന്റെ ഗോളി മാനുവൽ ഫ്രെഡറിക്കാണ് ആദ്യ മലയാളി.

ഇ​ന്ത്യ​ൻ​ ​ഹോ​ക്കി​യു​ടെ​ ​പു​ന​ർ​ജ​ന്മ​മാ​ണി​ത്.41​ ​വ​ർ​ഷ​ത്തി​ന് ​ശേ​ഷം​ ​ഒ​ളി​മ്പി​ക് ​മെ​ഡ​ൽ​ ​ന​മ്മ​ളെ​ത്തേ​ടി​യെ​ത്തി​യി​രി​ക്കു​ന്നു.​ ​ന​മ്മു​ടെ​ ​ചെ​റു​പ്പ​ക്കാ​രെ​ ​ഹോ​ക്കി​യി​ലേ​ക്ക് ​ആ​ക​ർ​ഷി​ക്കാ​ൻ​ ​ഈ​ ​മെ​ഡ​ൽ​ ​പ്രേ​ര​ണ​യാ​ക​ട്ടെ.21​കൊ​ല്ല​മാ​യി​ ​ഹോ​ക്കി​ ​ക​ളി​ക്കു​ന്ന​ ​എ​ന്റെ​ ​അ​നു​ഭ​വ​ ​സ​മ്പ​ത്തു​മു​ഴു​വ​ൻ​ ​ഈ​ 60​ ​മി​നി​ട്ടി​നു​വേ​ണ്ടി​ ​ഞാ​ൻ​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു
-​-​ ​പി.​ആ​ർ​ ​ശ്രീ​ജേ​ഷ്

ച​രി​ത്ര​മു​ഹൂ​ർ​ത്തം​ ​പി​റ​ന്നി​രി​ക്കു​ന്നു.​ ​ഈ​ ​ദി​വ​സം​ ​ഇ​ന്ത്യ​ക്കാ​രെ​ല്ലാം​ ​ഓ​ർ​ത്തി​രി​ക്കും.​ ​രാ​ജ്യ​ത്തി​ന്റെ​ ​സ്വ​പ്നം​ ​സാ​ക്ഷാ​ത്ക​രി​ച്ച​ ​ഹോ​ക്കി​ ​ടീ​മി​നും​ ​അ​ഭി​മാ​ന​മാ​യി​ ​മാ​റി​യ​ ​ര​വി​കു​മാ​റി​നും​ ​അ​ഭി​ന​ന്ദ​ന​ങ്ങ​ൾ

​-​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി

ഹോ​ക്കി​ ​താ​രം​ ​വ​ന്ദ​ന​യ്ക്ക് ​ജാ​തി അ​ധി​ക്ഷേ​പം​;​ഒ​രാ​ൾ​ ​അ​റ​സ്റ്റിൽ

ഹ​രി​ദ്വാ​ർ​:​ ​ടോ​ക്കി​യോ​ ​ഒ​ളി​മ്പി​ക്സി​ൽ​ ​വ​നി​താ​ ​ഹോ​ക്കി​ ​ടീ​മി​നെ​ ​സെ​മി​യി​ൽ​ ​വ​രെ​ ​എ​ത്തി​ക്കു​ന്ന​തി​ൽ​ ​നി​ർ​ണാ​യ​ക​ ​പ​ങ്ക് ​വ​ഹി​ച്ച് ​രാ​ജ്യ​ത്തി​ന്റെ​ ​അ​ഭി​മാ​നം​ ​ഉ​യ​ർ​ത്തി​യ​ ​വ​ന്ദ​നാ​ ​ക​താ​രി​യ​യു​ടെ​ ​കു​ടും​ബ​ത്തി​ന് ​നേ​രി​ട്ട​ത് ​ജാ​തി​ ​അ​ധി​ക്ഷേ​പം.​ ​സം​ഭ​വ​ത്തി​ൽ​ ​നാ​ട്ടു​കാ​ര​നാ​യ​ ​ഒ​രാ​ൾ​ ​അ​റ​സ്റ്റി​ലാ​യി.
വ​ന്ദ​ന​യു​ടെ​ ​വീ​ട്ടു​കാ​രു​ടെ​ ​പ​രാ​തി​യെ​ ​തു​ട​ർ​ന്നാ​ണ് വി​ജ​യ​പാ​ൽ​ ​എ​ന്ന​യാ​ളെ​ ​പ​ട്ടി​ക​ജാ​തി​ ​പ​ട്ടി​ക​വ​ർ​ഗ​ ​പീ​ഡ​ന​ ​നി​രോ​ധ​ന​ ​നി​യ​മ​ ​പ്ര​കാ​രം​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.
പൂ​ൾ​ ​'​എ​'​യി​ലെ​ ​അ​വ​സാ​ന​ ​മ​ത്സ​ര​ത്തി​ൽ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ​ ​ഇ​ന്ത്യ​ ​നേ​ടി​യ​ ​നാ​ലി​ൽ​ ​മൂ​ന്ന് ​ഗോ​ളും​ ​വ​ന്ദ​ന​യു​​​​​ടെ​ ​വ​ക​യാ​യി​രു​ന്നു.​ ​മ​ത്സ​ര​ത്തി​ൽ​ ​ഹാ​ട്രി​ക്​​ ​നേ​ടി​യ​ ​ആ​ദ്യ​ ​ഇ​ന്ത്യ​ൻ​ ​വ​നി​താ​ ​താ​ര​മാ​ണ് ​വ​ന്ദ​ന.
ബു​​​ധ​നാ​ഴ്ച​ ​സെ​മി​ഫൈ​ന​ലി​ൽ​ ​അ​ർ​ജ​ന്റീ​ന​യോ​ട് ​ഇ​ന്ത്യ​ ​തോ​റ്റ​തി​ന്​​ ​പി​ന്നാ​ലെ​യാ​ണ്​​ ​ഹ​രി​ദ്വാ​റി​ലെ​ ​റോ​ഷ്​​ന​ബാ​ദി​ലു​ള്ള​ ​വ​ന്ദ​ന​യു​ടെ​ ​വീ​ടി​ന്​​ ​മു​ന്നി​ൽ​ ​സ​വ​ർ​ണ​രാ​യ​ ​​​ചി​ല​ർ​ ​ബ​ഹ​ള​മു​ണ്ടാ​ക്കി​ ​ജാ​തി​ ​അ​ധി​ക്ഷേ​പം​ ​ന​ട​ത്തി​യ​ത്​.​ ​ദ​ളി​ത​ർ​ ​​​ടീ​മി​ൽ​ ​ഉ​ള്ള​തു​കൊ​ണ്ടാ​ണ് ​തോ​റ്റ​തെ​ന്നും​ ​എ​ല്ലാ​ ​കാ​യി​ക​ ​ഇ​ന​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ദ​ളി​ത​രെ​ ​ഒ​ഴി​വാ​ക്ക​ണ​മെ​ന്നും​ ​ഇ​വ​ർ​ ​ആ​ക്രോ​ശി​ച്ചു.​ ​വീ​ടി​ന്​​ ​മു​ന്നി​ൽ​ ​പ​ട​ക്കം​ ​പൊ​ട്ടി​ക്കു​ക​യും​ ​ന​ഗ്ന​ ​നൃ​ത്ത​മാ​ടു​ക​യും​ ​ചെ​യ്തു.

Advertisement
Advertisement