ചിരഞ്ജീവിയുടെ അനുജത്തിയാകാൻ കീർത്തി സുരേഷ്

Saturday 07 August 2021 6:33 AM IST

കീർത്തി സുരേഷ് തെലുങ്കിലെ മെഗാതാരം ചിരഞ്ജീവിയുടെ അനുജത്തിയാകാനൊരുങ്ങുന്നു. മെഹർ രമേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കീർത്തി ചിരഞ്ജീവിക്കൊപ്പം അഭിനയിക്കുന്നത്. ഒക്ടോബർ ഒടുവിൽ ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ ചിത്രീകരണമാരംഭിക്കും.തെലുങ്കിലെ യുവ സൂപ്പർ താരം മഹേഷ്‌ബാബുവിന്റെ നായികയായി സർക്കാരുവാരി പാട്ടയെന്ന ചിത്രത്തിലാണ് കീർത്തി സുരേഷ് ഇപ്പോഴഭിനയിക്കുന്നത്. കീർത്തി പ്രധാന വേഷമവതരിപിക്കുന്ന മറ്റൊരു ചിത്രത്തിന്റെ പ്രഖ്യാപനം അടുത്തയാഴ്ചയുണ്ടാകും.

Advertisement
Advertisement