ഇച്ചാക്കയ്ക്ക് ആശംസകളുമായി സ്വന്തം ലാൽ 

Saturday 07 August 2021 6:36 AM IST


അഭിനയജീവിതത്തിൽ അൻപത് വർഷം പൂർത്തിയാക്കിയ മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് ആശംസകളുമായി പ്രിയതാരം മോഹൻലാൽ. മമ്മൂട്ടിയെ ആലിംഗനം ചെയ്ത് ഉമ്മ വയ്ക്കുന്ന മനോഹരചിത്രം പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്റെ ആശംസ.
'ഇന്ന് എന്റെ സഹോദരൻ സിനിമ ഇൻഡസ്ട്രിയിൽ മഹത്തായ അൻപത് വർഷങ്ങൾ പിന്നിടുകയാണ്. മറക്കാനാകാത്ത 55 സിനിമകളിൽ അദ്ദേഹത്തിനൊപ്പം ഒന്നിച്ചു പ്രവർത്തിക്കാനായി എന്നതിൽ എനിക്ക് അഭിമാനമുണ്ട്. ഇനിയും മുന്നോട്ട് അനേകം സിനിമകളിൽ ഒന്നിക്കണം. ആശംസകൾ ഇച്ചാക്ക.'–മോഹൻലാൽ കുറിച്ചു.മോഹൻലാലിന്റെ സ്‌നേഹത്തിന് മമ്മൂട്ടി നന്ദിയും കുറിച്ചിട്ടുണ്ട്. നിമിഷ നേരം കൊണ്ടാണ് പോസ്റ്റ് വൈറലായത്,

Advertisement
Advertisement