കുവൈറ്റിൽ സെപ്റ്റംബറോടെ സ്കൂളുകൾ തുറക്കും

Saturday 07 August 2021 12:51 AM IST

കുവൈറ്റ് സിറ്റി: കുവൈറ്റിൽ സെപ്റ്റംബറോടെ സ്‌കൂളുകൾ തുറക്കാൻ തീരുമാനമായി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സ്കൂളുകൾ 2020 മാർച്ചിൽ അടച്ചിട്ട ശേഷം ഓൺലൈൻ ക്ലാസുകളായിരുന്നു. എന്നാൽ പുതിയ അക്കാദമിക വർഷം ആരംഭിക്കുന്നതോടെ നേരിട്ടുള്ള ക്ലാസ്സുകൾ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. ആരോഗ്യ മന്ത്രാലയം ഉൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചയ്ക്കു ശേഷം വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദ്ഹഫാണ് തീരുമാനം അറിയിച്ചത്.

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രണ്ട് ഷിഫ്ഫുകളിലായാണ് സ്‌കൂളുകൾ പ്രവർത്തിക്കുക. കുട്ടികള്‍ തമ്മില്‍ സാമൂഹ്യ അകലം പാലിച്ച് ക്ലാസ്സുകള്‍ സജ്ജീകരിക്കുന്നതിന്റെ ഭാഗമായി ഒരു ക്ലാസ്സില്‍ പരമാവധി 20 കുട്ടികളെ അനുവദിക്കും. അതേസമയം, വാക്‌സിന്‍ എടുക്കാത്തവരോ ഒരു വാക്‌സിന്‍ മാത്രം എടുത്തവരോ ആയ കുട്ടികള്‍ ആഴ്ചയിലൊരിക്കല്‍ പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ നടപ്പിലാക്കുന്ന കാര്യം ആലോചിച്ചുവരികയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Advertisement
Advertisement