കുന്നംകുളം അർബൻ ബാങ്കിന്റെ സ്ഥലമെടുപ്പിൽ അഴിമതി: എ. നാഗേഷ്

Saturday 07 August 2021 12:58 AM IST

തൃശൂർ: തൃശൂർ, മലപ്പുറം ജില്ലകളിൽ നിക്ഷേപകരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത അൽകോം ട്രേഡ് ലിങ്ക് കമ്പനിയുടെ ഭൂമിയും പഴയ കെട്ടിടവും കുന്നംകുളം അർബൻ ബാങ്ക് രണ്ടര കോടി രൂപയ്ക്ക് വാങ്ങിയതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്. 2018ൽ 25 സെന്റ് സ്ഥലം 25 ലക്ഷം രൂപ തീർ വില നിശ്ചയിച്ച ഭൂമിയും കെട്ടിടവുമാണ് കോടികൾ നൽകി വാങ്ങിയത്. മുൻ മന്ത്രി എ.സി. മൊയ്തീന്റെ വിശ്വസ്ഥനായ അസീസാണ് കച്ചവടത്തിന്റെ ഇടനിലക്കാരൻ. കരുവന്നൂരിലെ കോടികളുടെ തട്ടിപ്പ് മറച്ച് പിടിച്ച പൊലെ ഇതിനും മറപിടിക്കുകയാണ് സി.പി.എം ജില്ലാ നേതൃത്വം ചെയ്തത്.

കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് തട്ടിപ്പ് നടത്തിയ സംഭവത്തിൽ സി.പി.എമ്മുകാരായ പ്രതികളെ ഒരു മാസത്തോളമായിട്ടും പിടികൂടാതിരിക്കുന്ന അന്വേഷണ സംഘത്തെ പിരിച്ചു വിടാൻ തയ്യാറാകണമെന്നും നാഗേഷ് പറഞ്ഞു.

Advertisement
Advertisement