മല മുകളിലെ തിരമാലകൾ

Sunday 08 August 2021 5:52 AM IST

ഇ​ത് ​ ഒ​ര​തി​ശ​യ​മാ​യി​ ​തോ​ന്നാം.​ ​മ​ല​മു​ക​ളി​ൽ​ ​ക​ട​ലോ​ ​കാ​യ​ലോ​ ​തി​ര​മാ​ല​ക​ളോ​ ​വ​രി​ക​ ​എ​ന്ന​ത് ​അ​വി​ശ്വ​സ​നീ​യ​മാ​ണ്.​ ​ന​മ്മു​ടെ​ ​സ​ഹ്യ​പ​ർ​വ​ത​ത്തി​ന്റെ​ ​ഒ​രു​ ​ഭാ​ഗ​മാ​ണ് ​നീ​ല​ഗി​രി.​ ​സ​ഞ്ചാ​രി​ക​ളു​ടെ​ ​ സ്വ​ർ​ഗം​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​പ്ര​സി​ദ്ധ​മാ​യ​ ​ഊ​ട്ടി​യും​ ​ഈ​ ​മ​ല​മു​ക​ളി​ലാ​ണ്.​ ​ത​ട്ടു​ത​ട്ടാ​യ​ ​ഭൂ​മി,​ ​പ​ഞ്ഞി​മേ​ഘ​ങ്ങ​ൾ​ ​തൊ​ട്ടു​രു​മ്മു​ന്ന​ ​ഗി​രി​ശൃം​ഖ​ങ്ങ​ൾ,​ ​അ​തി​മ​നോ​ഹ​ര​മാ​യ​ ​പ്ര​കൃ​തി​ഭം​ഗി.​ ​യൂ​ക്കാ​ലി​യും​ ​തേ​യി​ല​യും​ ​മ​ണം​ ​പ​ര​ത്തു​ന്ന​ ​കാ​റ്റും ​ ​കോ​ട​മ​ഞ്ഞു​ ​കു​ളി​ര​ണി​യി​ക്കു​ന്ന​ ​മ​ല​ക​ളും​ ​താ​ഴ്‌​വാ​ര​ങ്ങ​ളും,​ ​പ​ല​ത​ര​ത്തി​ലും​ ​നി​റ​ത്തി​ലും​ ​വ​ലി​പ്പ​ത്തി​ലു​മു​ള്ള​ ​പൂ​ക്ക​ളു​ടെ​യും​ ​പൂ​ന്തോ​ട്ട​ങ്ങ​ളു​ടെ​യും​ ​നാ​ട്.​ ​സ​ഞ്ചാ​രി​ക​ളു​ടെ​യും​ ​ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ​യും​ ​പ​റു​ദീ​സ. ​ ​മ​ല​ക​ളെ​ച്ചു​റ്റി​ ​ വ​ള​ഞ്ഞു​ ​പു​ള​ഞ്ഞു​ ​കി​ട​ക്കു​ന്ന​ ​റോ​ഡും​ ​വ​ശ​ങ്ങ​ളി​ലെ​ ​മ​നോ​ഹ​ര​മാ​യ​ ​കാ​ഴ്‌​ച​ക​ൾ​ ​ആ​സ്വ​ദി​ച്ച്​ ​അ​തി​ലൂ​ടെ​യു​ള്ള​ ​യാ​ത്ര​ക​ളും​ ​ഏ​റെ​ ​ആ​ക​ർ​ഷ​ക​മാ​ണ്.

പാ​ലാ​ഴി​യെ​ന്നും​ ​പാ​ൽ​ക്ക​ട​ൽ​ ​എ​ന്നു​മൊ​ക്കെ​ ​ആ​ല​ങ്കാ​രി​ക​മാ​യി​ ​പ​ല​രും​ ​പ്ര​യോ​ഗി​ച്ച് ​കാ​ണാ​റു​ണ്ട്.​ ​അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ​ ​അ​ത്ത​രം​ ​ഒ​രു​ സീ​ൻ​ ​പ​ക​ർ​ത്താ​ൻ​ ​എ​നി​ക്ക​വ​സ​രം​ ​കി​ട്ടി​യി​ട്ടു​ണ്ട്.​ ​സാ​ധാ​ര​ണ​ ​ത​ണു​പ്പി​ന്റെ​ ​കാ​ഠി​ന്യം​ ​നീ​ല​ഗി​രി​യി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ലു​ള്ള​ ​സ​മ​യ​മാ​ണ് ​ഡി​സം​ബ​ർ.​ ​എ​ന്നാ​ൽ​ ​ന​ല്ല​ ​തെ​ളി​ഞ്ഞ​ ​പ​ക​ലും​ ​നീ​ലാ​കാ​ശ​വും​ ​ഒ​രു​വി​ധം​ ​ന​ല്ല​ചൂ​ടു​മാ​യി​രി​ക്കും​ ​പ​ക​ൽ​ ​സ​മ​യ​ങ്ങ​ളി​ൽ.​ ​പ​ക​ൽ​ ​എ​ത്ര​ചൂ​ടു​ണ്ടോ​ ​അ​തി​ന്റെ​ ​ഇ​ര​ട്ടി​ ​ത​ണു​പ്പാ​യി​രി​ക്കും​ ​രാ​ത്രി​യി​ൽ.​ ​പ്ര​കൃ​തി​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​ക​ർ​ത്താ​ൻ​ ​പ​റ്റി​യ​സ​മ​യ​വും​ ​ഇ​തു​ത​ന്നെ.​ ​ഈ​ ​സ​മ​യ​ത്ത് ​ര​ണ്ട് ​ വശങ്ങളി​ലെ​യും​ ​മ​ല​ക​ൾ​ക്കി​ട​യി​ലൂ​ടെ​ ​(​ഏ​താ​ണ്ട് ​ഇം​ഗ്ലീ​ഷ് ​അ​ക്ഷ​ര​ ​മാ​ല​യി​ലെ​ ​V​ ​ആ​കൃ​തി​യി​ൽ​)​ ​ഉ​ദ​യ​സൂ​ര്യ​ന്റെ​ ​ചി​ത്ര​ങ്ങ​ൾ​ ​എ​ടു​ക്കാ​ൻ​ ​പ്ലാ​നി​ട്ടു.​ ​കു​റെ​മു​മ്പ് ​ഏ​തോ​ ​ആ​വ​ശ്യ​ത്തി​നാ​യി​ ​ഒ​രു​ ​സു​ഹൃ​ത്തു​മൊ​ത്ത് ​അ​തി​രാ​വി​ലെ​ ​കോ​യ​മ്പ​ത്തൂ​രി​ന് ​പോ​കു​മ്പോ​ൾ​ ​മ​ല​യി​ടു​ക്കി​ലൂ​ടെ​യു​ള്ള​ ​മ​നോ​ഹ​ര​മാ​യ​ ​സൂ​ര്യോ​ദ​യ​ത്തി​ന്റെ​ ​ദൃ​ശ്യം​ ​ക​ണ്ട​ത് ​ഓ​ർ​മ്മ​യു​ണ്ടാ​യി​രു​ന്നു.​ ​അ​പ്പോ​ൾ​ ​കാ​മ​റ​ ​ക​യ്യി​ലി​ല്ലാ​യി​രു​ന്നു.​ ​അ​ന്നേ​ ​പ്ലാ​നി​ട്ട​താ​ണ് ​ഈ​ ​സീ​ൻ​ ​പ​ക​ർ​ത്താ​നാ​യി​ ​ഒ​രു​ ​വെ​ളു​പ്പി​ന് ​അ​വി​ടെ​ ​എ​ത്ത​ണ​മെ​ന്ന്. അ​ങ്ങ​നെ​ ​അ​തി​ശൈ​ത്യ​മു​ള്ള​ ​ഒ​രു​ ​ഡി​സം​ബ​ർ​ ​മാ​സ​ത്തി​ൽ​ ​അ​തി​രാ​വി​ലെ​ ​സൂ​ര്യോ​ദ​യ​ത്തി​ന് ​മു​മ്പാ​യി​ ​അ​വി​ടു​ത്തെ​ ​ഈ​ ​കൊ​ടും​ ​വ​ള​വു​ക​ളി​ലൊ​ന്നി​ൽ​ ​സ്ഥാ​നം​ ​പി​ടി​ച്ചു.​ ​ഇ​രു​ട്ടു​ ​മാ​റി​ ​വ​രു​ന്നു.​ ​വെ​ള്ള​കീ​റി​യ​ ​ആ​കാ​ശ​ത്തി​ൽ​ ​പ്ര​കാ​ശ​കി​ര​ണ​ങ്ങ​ൾ​ ​കാ​ണാ​ൻ​ ​തു​ട​ങ്ങി​യ​പ്പോ​ൾ​ ​പ്ര​തീ​ക്ഷി​ച്ചു​ ​നി​ൽ​ക്കു​ന്ന​ ​ഉ​ദ​യ​ത്തി​ന്റെ​ ​കാ​ഴ്‌​ച​യേ​ക്കാ​ൾ​ ​മ​നോ​ഹ​ര​മാ​യ​ ​ഒ​രു​ ​ദൃ​ശ്യം​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.​ ​അ​ങ്ങു​ ​ദൂ​രെ​ ​സൂ​ര്യ​ന്റെ​ ​ വ​ര​വ​റി​യി​ച്ച്​ ​പൊ​ൻ​കി​ര​ണ​ങ്ങ​ൾ​ ​ആ​കാ​ശ​ത്ത് ​ശോ​ണി​മ​ ​ക​ല​ർ​ന്ന​ ​നി​റം​ ​ന​ൽ​കി.​ ​പാ​ൽ​നു​ര​ക​ൾ​ ​ഇ​ര​ച്ചു​പൊ​ങ്ങു​ന്ന​ ​തി​ര​മാ​ല​ക​ൾ​ പോ​ലെ​ ​ക​ട്ടി​യു​ള്ള​ ​മ​ഞ്ഞി​ന്റെ​ ​വെ​ളു​ത്ത​ ​തി​ര​മാ​ല​ക​ൾ​ ​മ​ല​ക​ളെ​ ​ത​ഴു​കു​ന്ന​ത് ​കാ​ണാ​മാ​യി​രു​ന്നു.​ ​ആ​കാ​ശം​ ​ ചു​വ​ന്നു​ ​തു​ടു​ത്തി​രു​ന്നു.​ ​മാ​ല​ക​ൾ​ ​മ​ല​യി​ടു​ക്കി​ലേ​ക്ക്​ ​അ​ടി​ച്ചു​ക​യ​റു​ന്ന​ ​രീ​തി​യി​ലു​ള്ള​ ​മ​നോ​ഹ​ര​മാ​യ​ ​ഈ​ ​ദൃ​ശ്യം​ ​അ​ങ്ങ​നെ​ ​പ​ക​ർ​ത്തി​യ​താ​ണ്.​ ​നാച്വർ​ ​വി​ഭാ​ഗ​ത്തി​ൽ​ ​സ​മ്മാ​നം​ ​നേ​ടി​ത്ത​ന്ന​ ​ഒ​രു​ ​ക്ലി​ക്കായി​രു​ന്നു​ ​അ​ത്.