ക്ഷേമപദ്ധതികൾ അംഗീകരിച്ചു

Tuesday 10 August 2021 12:00 AM IST

എലിക്കുളം: എൽ.ഡി.എഫ് നടപ്പാക്കിയ ക്ഷേമപദ്ധതികൾ യു.ഡി.എഫ് അണികളും അംഗീകരിച്ചതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. എലിക്കുളം പഞ്ചായത്തിലെ ഇളങ്ങുളത്ത് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി ടോമി ഇടയോടിയുടെ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു റോഷി . തമ്മിലടിച്ചും കുതികാൽ വെട്ടിയും യു.ഡി.എഫ് ശിഥിലമായതായി യോഗത്തിൽ പങ്കെടുത്ത ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് പറഞ്ഞു. തോമസുകുട്ടി വട്ടയ്ക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി, എം.എൽ.എൽ.മാരായ ജോബ് മൈക്കിൾ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി എന്നിവർ സംസാരിച്ചു.

Advertisement
Advertisement