ടൊവി​നോ തോമസി​ന്റെ മി​ന്നൽ മുരളി​ നെറ്റ് ഫ്ളി​ക്സ് റി​ലീസ്

Tuesday 10 August 2021 4:31 AM IST

​​​​ടൊവി​നോ തോമസ് നായകനാകുന്ന ബി​ഗ് ബഡ്ജറ്റ് ചി​ത്രം മി​ന്നൽ മുരളി​ നെറ്റ്ഫ്ളി​ക്സി​ലൂടെ സെപ്തംബറി​ൽ ഒ.ടി​.ടി​ റി​ലീസായി​ എത്തും.ഗോദയ്ക്കു ശേഷം ടൊവി​നോയെ നായകനാക്കി​ ബേസി​ൽ ജോസഫ് സംവി​ധാനം ചെയ്യുന്ന രണ്ടാമത് ചി​ത്രമാണ് മി​ന്നൽ മുരളി​. മലയാളത്തി​ലെ ആദ്യ സൂപ്പർ ഹീറോ ചി​ത്രം എന്ന വി​ശേഷണത്തി​ൽ എത്തുന്ന മി​ന്നൽ മുരളി​ മലയാളത്തി​നു പുറമേ തമി​ഴ്, തെലുങ്ക്, കന്നട, ഹി​ന്ദി​ ഭാഷകളി​ലും എത്തുന്നുണ്ട്. വൻ ബഡ്ജറ്റി​ൽ ഒരുങ്ങുന്ന ചി​ത്രത്തി​ൽ അജു വർഗീസ്, ബൈജു, ഹരി​ശ്രീ അശോകൻ, ഫെമി​ന ജോർജ്ജ്, തമി​ഴ് നടൻ ഗുരു സോമസുന്ദരം എന്നി​വരാണ് മറ്റ് താരങ്ങൾ. വീക്കെൻഡ് ബ്ളോക്ക് ബസ് റ്റേഴ്സിന്റെ ബാനറി​ൽ സോഫിയ പോൾ നി​ർമ്മി​ക്കുന്ന ചി​ത്രത്തി​ന്റെ ഛായാഗ്രഹണം സമീർ താഹി​ർ നിർവഹിക്കുന്നു. അരുൺ​ അനി​രുദ്ധൻ, ജസ്റ്റി​ൻ മാത്യു എന്നി​വരാണ് രചന. .

Advertisement
Advertisement