കൊവിഡ് 567 രോഗമുക്തി 1061

Tuesday 10 August 2021 2:37 AM IST

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 567 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.1061 പേർ രോഗമുക്തരായി. 8 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.രോഗം സ്ഥിരീകരിച്ച് 9866 പേർ ചികിത്സയിലുണ്ട്.ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 500 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.ഇതിൽ 4 പേർ ആരോഗ്യ പ്രവർത്തകരാണ്.പുതുതായി 2133 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 2817 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി.കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 33148 ആയി.

Advertisement
Advertisement