കലാകാരന്മാരെ അനുമോദിച്ചു

Tuesday 10 August 2021 2:37 AM IST

തിരുവനന്തപുരം: നടൻ സൂര്യയുടെ അയൻ എന്ന സിനിമയിലെ ഗാനരംഗം പുനരാവിഷ്‌കരിച്ച് പ്രശംസനേടിയ രാജാജി നഗറിലെ (ചെങ്കൽച്ചൂള)​ കലാകാരന്മാരെ പ്രേംനസീർ സുഹൃത് സമിതിയും ഭാരത് ഭവനും ചേർന്ന് ആദരിച്ചു. ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഉപഹാരങ്ങളും വി.കെ. പ്രശാന്ത് എം.എൽ.എ പ്രശസ്തി പത്രങ്ങളും സമ്മാനിച്ചു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അദ്ധ്യക്ഷത വഹിച്ചു. പ്രേംനസീറിന്റെ മകൻ ഷാനവാസ് പൊന്നാട ചാർത്തി. വാർഡ് കൗൺസിലർ സി. ഹരികുമാർ, ഭാരത് ഭവൻ എക്‌സിക്യൂട്ടീവ് മെമ്പർ റോബിൻ സേവ്യർ, സബീർ തിരുമല, ജമീൽ യൂസഫ്, സുഹൃത് സമിതി ഭാരവാഹികളായ തെക്കൻസ്‌റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, വാഴമുട്ടം ചന്ദ്രബാബു, ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement