കെ.റെയിൽ പദ്ധതി ദുരന്തമാകും

Wednesday 11 August 2021 12:00 AM IST

മാടപ്പള്ളി: കെ.റെയിൽ പദ്ധതി നടപ്പാക്കിയാൽ വൻദുരന്തങ്ങളുണ്ടാകുമെന്ന് ഡോ. ഗീവർഗീസ് മാർ കുറിലോസ് മെത്രാപ്പോലീത്താ പറഞ്ഞു. കെ. റെയിൽ വിരുദ്ധ ജനകീയ സമിതി മാടപ്പള്ളിയിൽ നടത്തുന്ന റിലേ സത്യഗ്രഹ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യഗ്രഹ പരിപാടി കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി പ്രസിഡന്റ് ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോൺസൺ വർഗീസ്, വി ജെ ലാലി തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് രാവിലെ 10ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ ജോസി സെബാസ്റ്റ്യൻ സമരം ഉദ്ഘാടനം ചെയ്യും.

Advertisement
Advertisement