വാടകയ്ക്ക് വാഹനങ്ങൾ എടുത്തശേഷം മറിച്ചു വില്പന നടത്തുന്ന സംഘം അറസ്റ്റിൽ

Wednesday 11 August 2021 12:00 AM IST

കടയ്ക്കാവൂർ: വാടകയ്ക്ക് എടുത്തശേഷം വാഹനങ്ങളും ആർ.സി ബുക്കും പണയം വച്ച് പണം തട്ടുന്ന സംഘത്തെ കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കവലയൂരിൽ കാറ്ററിംഗ് സർവീസ് നടത്തിയിരുന്ന കവലയൂർ ഷൈനി മൻസിലിൽ ഷെഹിൻഷ(29), കുളമുട്ടം മേടയിൽ വീട്ടിൽ സാബു(42) എന്നിവരെയാണ് കടയ്ക്കാവൂർ സി.ഐ അജേഷ്. വിയുടെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. കവലയൂർ കേന്ദ്രമാക്കിയാണ് തട്ടിപ്പുസംഘം പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ചിറയിൻകീഴ് മുടപുരം സ്വദേശിയുടെ രണ്ട് കാറുകളും കവലയൂർ സ്വദേശിയുടെ ഒരു കാറും വാടകയ്ക്ക് എടുത്തശേഷം തിരികെ കൊടുക്കാത്തതിന് കടയ്ക്കാവൂർ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

അന്വേഷണത്തിൽ വക്കം, പകൽക്കുറി, ഓയൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കാറും ടൂറിസ്റ്റ് ബസും ഉൾപ്പെടെയുള്ള വാഹനങ്ങൾ വാടകയ്ക്ക് എടുത്തശേഷം തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികളുണ്ടെന്നും പൊലീസ് പറഞ്ഞു. കടയ്ക്കാവൂർ സി.ഐ ബാബുക്കുട്ടന്റെ നിർദ്ദേശപ്രകാരം സി.ഐ അജേഷ്. വി, എസ്.ഐ ബിജുകുമാർ, മാഹീൻ, ജ്യോതികുമാർവി.പി, അനീഷ്.സി.എസ്, ശ്രീനാഥ്.ജി.എസ് എന്നിവരുടെ നേതൃത്ത്വത്തിലായിരുന്നു അറസ്റ്റ്

Advertisement
Advertisement