സ്വാതന്ത്ര്യദിനം ആഘോഷിക്കൽ സി.പി.എമ്മിന്റെ നയമാറ്റം

Wednesday 11 August 2021 1:15 AM IST

തിരുവനന്തപുരം: പാർട്ടി ആസ്ഥാനങ്ങളിലുൾപ്പെടെ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ സി.പി.എം തീരുമാനിച്ചത് പാർട്ടിയുടെ സുപ്രധാന നയവ്യതിയാനമായാണ് വിലയിരുത്തപ്പെടുന്നത്. പൂർണ്ണസ്വരാജ് നടപ്പായില്ലെന്ന നിലപാടിൽ ഇതുവരെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു സി.പി.എം. രാജ്യത്ത് നരേന്ദ്രമോദിയുടെ ഭരണം രണ്ടാം ഊഴത്തിലായതോടെ ആർ.എസ്.എസ് മേധാവിത്വം അടിച്ചേൽപ്പിക്കുകയും പാർട്ടിയുടെ ആദ്യകാല നേതാക്കളുടെയടക്കം സ്വാതന്ത്ര്യസമര പോരാട്ട ചരിത്രത്തെ ഇകഴ്ത്തിക്കാട്ടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് സി.പി.എമ്മിന്റെ തീരുമാനം. കഴിഞ്ഞ ദിവസം സമാപിച്ച കേന്ദ്രകമ്മിറ്റി യോഗമാണ് സുപ്രധാന തീരുമാനമെടുത്തത്.

സ്വാതന്ത്ര്യസമരത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പങ്കും സ്വാധീനവും ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ നൽകിയ സംഭാവനകളും ജനങ്ങളിലെത്തിക്കാനുതകുംവിധം 75ാം സ്വാതന്ത്ര്യ ദിനാചരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.

ജനാധിപത്യ മതനിരപേക്ഷ ഇന്ത്യ എന്ന കാഴ്ചപ്പാടിനെ തകർക്കുകയെന്ന അജൻഡയോടെ പ്രവർത്തിക്കുന്ന, സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ലാത്ത ആർ.എസ്.എസിനെയും ബി.ജെ.പിയെയും പൊതുസമൂഹത്തിനു മുന്നിൽ തുറന്നുകാട്ടാൻ സ്വാതന്ത്ര്യദിനത്തെ ഉപയോഗപ്പെടുത്തണമെന്നാണ് സി.പി.എമ്മിന്റെ പുതിയ നിലപാട്. പാർട്ടി ഓഫീസുകളിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ദേശീയപതാക ഉയർത്തും. പ്രചാരണപരിപാടികളും സംഘടിപ്പിക്കും.

സി.പി.ഐ നേരത്തേ ആഘോഷിക്കുന്നു

സി.പി.ഐ നേരത്തേ തന്നെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനുശേഷം സി.പി.ഐ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തെ അംഗീകരിച്ചുവരുന്നുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി പാർട്ടി ഓഫീസുകളിൽ ദേശീയപതാക ഉയർത്തുകയും ചെയ്യുന്നു.

അവിഭക്ത പാർട്ടിയുടെ കാലത്തുതന്നെ ദേശീയ ബൂർഷ്വാസിയോടുള്ള സമീപനത്തിൽ ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നു. 1950 ജനുവരി 26ന് ഇന്ത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ട വേളയിൽ, അത് ആഘോഷിക്കണമെന്ന നിലപാട് പാർട്ടിക്കുള്ളിലുണ്ടായിരുന്നു. എന്നാൽ, അന്ന് കരിദിനമാചരിക്കണമെന്ന വിഭാഗത്തിനായിരുന്നു മേൽക്കൈ. റിപ്പബ്ലിക് ദിനമാഘോഷിക്കണമെന്ന നിലപാടെടുത്ത സർദാർ ഗോപാലകൃഷ്ണൻ, പിന്നീട് പാർട്ടി തീരുമാനമനുസരിച്ച് കരിദിനാചരണത്തിന് മുന്നിൽ അണിനിരക്കാൻ നിർബന്ധിതനാവുകയും പൊലീസ് മർദ്ദനത്തിൽ മരിക്കുകയുമുണ്ടായി.

 ക​മ്മി​റ്റി​ക​ളി​ലെ​ ​പ്രാ​യ​പ​രി​ധി സം​സ്ഥാ​ന​ത്തും​ 75വ​യ​സാ​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​ ​ഉ​ൾ​പ്പെ​ടെ​ ​സി.​പി.​എ​മ്മി​ന്റെ​ ​പാ​ർ​ട്ടി​ ​ഘ​ട​ക​ങ്ങ​ളി​ൽ​ ​അം​ഗ​ങ്ങ​ളു​ടെ​ ​പ്രാ​യ​പ​രി​ധി​ 75​ ​വ​യ​സ്സാ​ക്കാ​നു​ള്ള​ ​തീ​രു​മാ​നം​ ​കേ​ര​ള​ഘ​ട​ക​ത്തി​ലും​ ​ന​ട​പ്പാ​ക്കും.​ ​ഇ​തി​ന്റെ​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ 14​ ​ന് ​തു​ട​ങ്ങു​ന്ന​ ​സം​സ്ഥാ​ന​ ​നേ​തൃ​യോ​ഗ​ത്തി​ൽ​ ​ച​ർ​ച്ച​ ​ചെ​യ്യും.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​പ്രാ​യ​പ​രി​ധി​ 80​ ​വ​യ​സ്സാ​ക്കി​യ​പ്പോ​ൾ​ ​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് ​സ​ജീ​വ​മാ​യി​രു​ന്ന​വ​ർ​ക്ക് ​വി​വി​ധ​ ​ഘ​ട​ക​ങ്ങ​ളി​ൽ​ ​ഇ​ള​വ് ​ന​ൽ​കി​യി​രു​ന്നു.​ ​ഇ​ത്ത​വ​ണ​യും​ ​ഇ​ത്ത​രം​ ​ഇ​ള​വു​ക​ൾ​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യി​ലു​ൾ​പ്പെ​ടെ​ ​ന​ൽ​കി​യേ​ക്കും.

സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​ ​നി​ല​വി​ൽ​ 75​ ​വ​യ​സ്സ് ​ക​ഴി​ഞ്ഞ​വ​രാ​യി​ ​പോ​ളി​റ്റ്ബ്യൂ​റോ​ ​അം​ഗം​ ​പി​ണ​റാ​യി​ ​വി​ജ​യ​ന് ​പു​റ​മെ,​ ​ആ​ന​ത്ത​ല​വ​ട്ടം​ ​ആ​ന​ന്ദ​ൻ,​ ​പി.​ ​ക​രു​ണാ​ക​ര​ൻ,​ ​എം.​എം.​ ​മ​ണി,​ ​കെ.​ജെ.​ ​തോ​മ​സ് ​എ​ന്നി​വ​രു​മു​ണ്ട്.​ ​ഇ​വ​രി​ൽ​ ​ആ​ന​ത്ത​ല​വ​ട്ട​ത്തി​ന് ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​ത​ന്നെ​ 80​ ​ക​ഴി​ഞ്ഞ​താ​ണ്.​ ​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തെ​ ​സ​ജീ​വ​ത​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ​ഇ​ള​വ് ​ന​ൽ​കി​യ​ത്.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ 80​ ​ക​ഴി​ഞ്ഞി​ട്ടും​ ​സം​സ്ഥാ​ന​ക​മ്മി​റ്റി​യി​ൽ​ ​ഇ​ള​വ് ​ല​ഭി​ച്ച​ ​കോ​ലി​യ​ക്കോ​ട് ​കൃ​ഷ്ണ​ൻ​ ​നാ​യ​ർ​ ​ഉ​ൾ​പ്പെ​ടെ,​ ​സം​സ്ഥാ​ന​ക​മ്മി​റ്റി​യി​ൽ​ 75​ഓ​ ​അ​തി​ന് ​മു​ക​ളി​ലോ​ ​പ്രാ​യ​മു​ള്ള​ ​ഒ​രു​ ​ഡ​സ​ൻ​ ​പേ​രെ​ങ്കി​ലു​മു​ണ്ട്.​ ​ലോ​ക്ക​ൽ,​ ​ഏ​രി​യാ,​ ​ജി​ല്ലാ​ ​ത​ല​ങ്ങ​ളി​ലും​ ​നി​ര​വ​ധി​ ​പേ​ർ​ ​പ്രാ​യ​പ​രി​ധി​ ​ക​ഴി​ഞ്ഞ​വ​രാ​യു​ണ്ട്.
പാ​ർ​ട്ടി​ ​സ​മ്മേ​ള​ന​ങ്ങ​ളു​ടെ​ ​ഷെ​ഡ്യൂ​ളു​ക​ളും​ 14,​ 16,​ 17​ ​തീ​യ​തി​ക​ളി​ൽ​ ​ചേ​രു​ന്ന​ ​സം​സ്ഥാ​ന​ ​നേ​തൃ​യോ​ഗ​ങ്ങ​ളി​ൽ​ ​തീ​രു​മാ​നി​ക്കും.​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സ് ​ക​ണ്ണൂ​രി​ലാ​യ​തി​നാ​ൽ​ ​സ​മ്മേ​ള​ന​ങ്ങ​ൾ​ ​നേ​ര​ത്തേ​ ​പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്.​ .​ ​സം​സ്ഥാ​ന​സ​മ്മേ​ള​നം​ ​ജ​നു​വ​രി​യോ​ടെ​ ​ന​ട​ത്താ​നാ​ണ് ​നീ​ക്കം.​ ​ഇ​ത് ​കൊ​ല്ല​ത്തോ​ ​എ​റ​ണാ​കു​ള​ത്തോ​ ​ആ​കാ​നു​ള്ള​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​ജി​ല്ലാ​സ​മ്മേ​ള​ന​ങ്ങ​ൾ​ ​ന​വം​ബ​ർ,​ ​ഡി​സം​ബ​ർ​ ​മാ​സ​ങ്ങ​ളി​ലാ​യി​ ​പൂ​ർ​ത്തീ​ക​രി​ക്കും

Advertisement
Advertisement