'കെഞ്ചിര'

Wednesday 11 August 2021 2:37 PM IST

ദേശീയ ശ്രദ്ധയാകർഷിച്ച മലയാളചിത്രം 'കെഞ്ചിര' ഈ മാസം 17ന് ആക്ഷൻ ഒ.ടി.ടിയിലൂടെ പ്രേക്ഷകരിലെത്തും. മനോജ് കാന കഥയെഴുതി സംവിധാനം ചെയ്ത ചിത്രരത്തിന്റെ നി‌ർമ്മാണം നേര് ഫിലിംസും മങ്ങാട്ട് ഫൗണ്ടേഷനുമാണ്. ആക്ഷൻ ഒ ടി ടി യുടെ പ്രഥമ ചിത്രമായാണ് 'കെഞ്ചിര' റിലീസ് ചെയ്യുന്നത്. വയനാട്ടിലെ ആദിവാസി സമൂഹമായ പണിയ വിഭാഗത്തിന്റെ അതിജീവനത്തെയും പോരാട്ടത്തെയും പ്രമേയമാക്കി നിർമ്മിച്ച ചിത്രമാണിത്. 2020ൽ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 'കെഞ്ചിരയ്ക്ക്' മികച്ച ഭാഷാ ചിത്രത്തിനുള്ള പുരസ്‌ക്കാരവും മൂന്ന് കേരള സംസ്ഥാന പുരസ്‌ക്കാരങ്ങളും നേടിയിരുന്നു.

പണിയ ഭാഷയിൽ ആവിഷ്‌ക്കരിച്ച ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് ആദിവാസികളാണ്. വിനുഷ രവി, കെ.വി. ചന്ദ്രൻ, മോഹിനി, സനോജ് കൃഷ്ണൻ, കരുണൻ, വിനു കുഴിഞ്ഞങ്ങാട്, കോലിയമ്മ,​ ജോയി മാത്യു തുടങ്ങിയവരാണ് അഭിനേതാക്കൾ. നിർമ്മാണം: നേര് കൾച്ചറൾ സൊസൈറ്റി, മങ്ങാട്ട് ഫൗണ്ടേഷൻ, ക്യാമറ: പ്രതാപ് പി നായർ, എഡിറ്റിംഗ്: മനോജ് കണ്ണോത്ത്, സംഗീതം, പശ്ചാത്തല സംഗീതം: ശ്രീവത്സൻ. ജെ. മേനോൻ, ഗാനരചന: കുരീപ്പുഴ ശ്രീകുമാർ, ആലാപനം: മീനാക്ഷി ജയകുമാർ, സൗണ്ട് ഡിസൈനിംഗ്: റോബിൻ കെ കുട്ടി, മനോജ് കണ്ണോത്ത്, സിങ്ക് സൗണ്ട് റെക്കോർഡിംഗ്: ലെനിൻ വലപ്പാട്, സൗണ്ട് മിക്സിംഗ്: സിനോയ് ജോസഫ്, ആർട്ട്: രാജേഷ് കൽപ്പത്തൂർ, മേക്കപ്പ്: പട്ടണം റഷീദ്, കോസ്റ്റ്യൂം: അശോകൻ ആലപ്പുഴ, പി .ആർ.ഒ പി.ആർ. സുമേരൻ

Advertisement
Advertisement