ശ്രീജേഷിന്റെ വീട്ടിൽ ആദരവുമായി മമ്മൂട്ടി

Friday 13 August 2021 4:30 AM IST

ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾ കീപ്പറും മുൻ ക്യാപ്റ്റനുമായ പി.ആർ. ശ്രീജേഷിനെ മമ്മൂട്ടി വീട്ടിലെത്തി അഭിനന്ദിച്ചു.

മമ്മൂട്ടി സ്നേഹാദരസൂചകമായി നൽകിയ പൂച്ചെണ്ട് സ്വീകരിക്കുമ്പോൾ ''ഒളിമ്പിക് മെഡൽ വാങ്ങിച്ചപ്പോൾ പോലും ഇത്രയും കൈ വിറച്ചിട്ടി"ല്ലെന്നായിരുന്നു പി.ആർ. ശ്രീജേഷിന്റെ കമന്റ്.

പി.ആർ. ശ്രീജേഷിന്റെ എറണാകുളം കിഴക്കമ്പലത്തെ പാറാട്ട് വീട്ടിൽ മമ്മൂട്ടിയോടൊപ്പം നിർമ്മാതാവ് ആന്റോ ജോസഫ്, പ്രൊഡക്‌ഷൻ കൺട്രോളർ എൻ.എം. ബാദുഷ തുടങ്ങിയവരുമുണ്ടായിരുന്നു.

Advertisement
Advertisement