കൊവാക്‌സിന് സെപ്തംബറിൽ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

Friday 13 August 2021 12:00 AM IST

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന് സെപ്തംബർ പകുതിയോടെ അനുമതി നൽകിയേക്കുമെന്ന് ഡബ്ല്യു.എച്ച്.ഒയുടെ വാക്സിൻ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഡോ. മരിയംഗല സിമാവോ പറഞ്ഞു. യു.എൻ ഹെൽത്ത് ഏജൻസിയുടെ മൂല്യ നിർണയത്തിൽ കൊവാക്സിൻ മികച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭാരത് ബയോടെക് മേയിൽ കൊവാക്സിന്റെ അംഗീകാരത്തിനായി ഡബ്ല്യു.എച്ച്.ഒയ്ക്ക് അപേക്ഷ നൽകിയിരുന്നു. അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകണമെന്നായിരുന്നു ആവശ്യം. കൊവിഡ് പ്രതിരോധത്തിൽ കൊവാക്സിൻ 78 ശതമാനം ഫലപ്രദമാണെന്നാണ് പഠനങ്ങളിൽ വ്യക്തമാക്കിയത്.

41,195 പേർക്ക് കൂടി കൊവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,195 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 490 പേർ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു.തുടർച്ചയായ 46ാം ദിവസമാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കേസ് 50,000ത്തിന് താഴെ റിപ്പോർട്ട് ചെയ്യുന്നത്.

ആകെ രോഗികൾ : 3,20,77,706 .

ആകെ മരണം : 4,29,669. കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച പുതിയ കേസുകളിൽ പകുതിയും റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്.

Advertisement
Advertisement