ചെ​ങ്ങാ​ലി​ക്കോ​ട​ൻ മാ​ർ​ക്ക​റ്റ് ​ഒ​രു​ങ്ങി

Thursday 12 August 2021 11:46 PM IST

തൃശൂർ: ഓണത്തോടനുബന്ധിച്ച് കർഷകരെ സഹായിക്കാനായി 'ചെങ്ങാലിക്കോടൻ' നേന്ത്രവാഴ ഉൽപന്നങ്ങളുടെ വിപണനവുമായി 'ചെങ്ങാലിക്കോടൻ' മാർക്കറ്റ്. എരുമപ്പെട്ടി പഞ്ചായത്തും കുടുംബശ്രീ ജെ.എൽ.ജെ ഗ്രൂപ്പും കാർഷിക ക്ഷേമ വികസന വകുപ്പും സംയുക്തമായി അത്തം മുതൽ ഉത്രാടം വരെ മങ്ങാട് സെന്ററിലാണ് മാർക്കറ്റ് പ്രവർത്തിക്കുക.

എരുമപ്പെട്ടി പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലുമായി നിരവധി പേർ ചങ്ങാലിക്കോടൻ വാഴ കൃഷി ചെയ്യുന്നുണ്ട്. ഭൗമ സൂചിക പദവി ലഭിച്ചിട്ടുള്ള ചെങ്ങാലിക്കോടന് തേനൂറുന്ന സ്വാദും രൂപഭംഗിയുമുണ്ട്. ഉരുണ്ടതും ഏണുകളില്ലാത്തതുമായ കായകളാണുണ്ടാവുക. മൂപ്പെത്തുന്നതോടെ ചുവപ്പെത്തുന്ന തവിട്ട് കലർന്ന കരകൾ കായകളിൽ പ്രത്യക്ഷപ്പെടുന്നതും ചെങ്ങലിക്കോടന്റെ പ്രത്യേകതയാണ്. കൊവിഡ് മഹാമാരിക്കാലത്ത് കർഷകർക്ക് ഏറെ സഹായകരമാകുന്ന ചെങ്ങാലിക്കോടൻ മാർക്കറ്റ് ഇന്ന് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി നബീസ ഉദ്ഘാടനം ചെയ്യും. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാൽ അദ്ധ്യക്ഷത വഹിക്കും.

Advertisement
Advertisement