കൂടൽമാണിക്യത്തിൽ ഇല്ലംനിറ ആഘോഷിച്ചു

Thursday 12 August 2021 11:51 PM IST

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറ ആഘോഷിച്ചു. വ്യാഴാഴ്ച രാവിലെ പൂജിച്ചുവെച്ച നെൽക്കതിരുകൾ കിഴക്കെ നടയിലുള്ള ആൽത്തറയിൽ നിന്നും ചിറയത്ത് ബിബിൻ മൂസ്, കുളമൺ സൂരജ് മൂസ്സ് എന്നിവർ ഗോപുരത്തിനകത്ത് കൊണ്ടുവന്നു. തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ചെറുമുക്ക് മന പ്രസാദ് നമ്പൂതിരി, പെരുമ്പടപ്പ് മന ജയശങ്കർ, അണിമംഗലത്ത് മന ഡോ: ഗോവിന്ദൻ, കീഴ്ശാന്തി മനോജ് തുടങ്ങിയവർ കറ്റ ശിരസ്സിലേറ്റി ക്ഷേത്രം പ്രദക്ഷിണം ചെയ്ത് നാലമ്പലത്തിലേക്ക് പൂജിക്കാൻ കൊണ്ടുപോയി. പൂജകൾക്ക് ശേഷം നെൽക്കതിർ ഭക്തർക്ക് വിതരണം ചെയ്തു.

Advertisement
Advertisement