ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയം

Friday 13 August 2021 1:32 AM IST

നെടുമങ്ങാട്: നഗരസഭയിലെ പതിനാറാം കല്ല് വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയം. സി.പി.എമ്മിലെ വിദ്യാവിജയൻ 94 വോട്ടുകളുടെ ഭൂരിപക്ഷം നേടി. എൽ.ഡി.എഫ് സ്ഥാനാർത്ഥി വിദ്യാവിജയൻ 553 വോട്ട് നേടിയപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി ഗീതാദേവിക്ക് 447 വോട്ട് ലഭിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി ബി.ജെ.പിയിലെ രമ ടീച്ചർ 54 വോട്ട് നേടി. കൗൺസിലറായിരുന്ന എൽ.ഡി.എഫിലെ ഗിരിജാവിജയൻ കൊവിഡ് ബാധിച്ചു മരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഗിരിജാ വിജയന്റെ മകളാണ് വിദ്യാവിജയൻ.

Advertisement
Advertisement