സ്വാതന്ത്ര്യദിനാഘോഷവും അവാർഡ് ദാനവും

Saturday 14 August 2021 12:00 AM IST

ചങ്ങനാശേരി: എക്‌സ് സർവീസസ് ലീഗ് യൂണിറ്റിന്റെ സ്വാതന്ത്ര്യദിനാഘോഷവും കെ.സി.മാത്യു കൈനിക്കരയുടെ ഓർമ്മയ്ക്കായുള്ള വിദ്യാഭ്യാസ അവാർഡ് ദാനവും നടക്കും. രാവിലെ 9ന് കുരിശുംമൂട് ജംഗ്ഷനിൽ യൂണിറ്റ് വൈസ് പ്രസിഡന്റ് വി. ജെ.ജോസുകുട്ടി ദേശീയ പതാക ഉയർത്തും. ധീര ജവാൻ ജോർജ് തോമസ് തേവലക്കരയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാഞ്ജലി അർപ്പിക്കും. 9.30 ന് തെങ്ങണാ അസംബ്ലി ഹാളിന് മുൻവശം സഹ രക്ഷാധികാരി ലൂക്കോസ് കെ. ചാക്കോ ദേശീയ പതാകയുയർത്തും. 10ന് പായിപ്പാട് ഓഫീസിൽ പ്രസിഡന്റ് ജോയി സേവ്യർ ദേശീയ പതാക ഉയർത്തും.

Advertisement
Advertisement