ഓണം വിപണി ഉദ്ഘാടനം ഇന്ന്

Saturday 14 August 2021 12:00 AM IST

കോട്ടയം: കൺസ്യൂമർ ഫെഡറേഷൻ മുഖേന പ്രാഥമിക സഹകരണ സംഘങ്ങളിലൂടെ നടത്തുന്ന സഹകരണ ഓണം വിപണി ആർപ്പൂക്കര കോലേട്ടമ്പലം എസ്.എൻ.ഡി.പി ഹാളിൽ മന്ത്രി വി.എൻ വാസവൻ ഇന്ന് രാവിലെ 10 ന് ഉദ്ഘാടനം നിർവഹിക്കും. ആർപ്പൂക്കര സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ. ഷാജി അദ്ധ്യക്ഷത വഹിക്കും. കോട്ടയം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം രാധാകൃഷ്ണൻ ആദ്യ വില്പന നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് റോസിലി ടോമിച്ചൻ, ജില്ലാ സഹകരണ ആശുപതി വൈസ് പ്രസിഡന്റ് കെ. എൻ വേണുഗോപാൽ, അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ ) രാജീവ് എം.ജോൺ തുടങ്ങിയവർ പങ്കെടുക്കും.

Advertisement
Advertisement