എം.ജി അത്‌ലറ്റിക്‌സ് ട്രയൽസ് : അസംപ്ഷൻ, എം.എ കോളേജുകൾ മുന്നിൽ

Saturday 14 August 2021 12:00 AM IST

പാലാ: പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന എം.ജി സർവകലാശാല അത്‌ലറ്റിക്‌സ് ട്രയൽസ് രണ്ടാം ദിനത്തിൽ പുരുഷ വിഭാഗത്തിൽ കോതമംഗലം എം.എ കോളേജും (124 പോയിന്റ്), വനിതാ വിഭാഗത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളേജും (96 പോയിന്റ്) മുന്നിട്ടു നിൽക്കുന്നു. പുരുഷവിഭാഗത്തിൽ ചങ്ങനാശേരി എസ്.ബി കോളജ് (43 പോയിന്റ്), കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് (35 പോയിന്റ്), കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് (25 പോയിന്റ്) എന്നിവ യഥാക്രമം രണ്ടു മുതൽ നാലു വരെ സ്ഥാനങ്ങളിൽ നിൽക്കുന്നു. വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജ് (70 പോയിന്റ്), കോതമംഗലം എം.എ കോളേജ് (64 പോയിന്റ്), കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് (17 പോയിന്റ്) എന്നിവയാണ് യഥാക്രമം രണ്ടു മുതൽ നാലു വരെ സ്ഥാനങ്ങളിലുള്ളത്.

Advertisement
Advertisement