ജില്ലയിൽ 998 പേർക്ക് കൊവിഡ്

Friday 13 August 2021 10:54 PM IST

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 998 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 10190 ആയി. 13.23 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 968 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 26 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. നാല് ആരോഗ്യ പ്രവർത്തകർക്കുംരോഗം സ്ഥിരീകരിച്ചു. ഇന്നലെ 1165 പേർ നെഗറ്റിവ് ആയതോടെ ആകെ 229251 പേർ രോഗമുക്തരായി.

7540 സാമ്പിളുകളാണ് ഇന്നലെ പരിശോധനയ്ക്ക് അയച്ചത്.243 പേർ കൊവിഡ് ആശുപത്രികളിലും 2050 പേർ സി.എഫ്.എൽ.ടി.സി.കളിലും ചികിത്സയിലുണ്ട്. 6523 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

ജില്ലയിൽ 41,360 ഡോസ് വാക്സിൻ സ്റ്റോക്കുണ്ട്. ഇതുവരെ 9,72,604 പേർ ആദ്യ ഡോസും 4,44,836 പേർ രണ്ടാമത്തെ ഡോസും സ്വീകരിച്ചു.

Advertisement
Advertisement